ഏക ഗോളിന് വിജയിച്ച് ഐവറി കോസ്റ്റ്

ഈജിപ്തിൽ നടക്കുന്ന ആഫ്രിക്കൻ നാഷൺസ് കപ്പിൽ ഐവറി കോസ്റ്റിനും വിജയ തുടക്കം. ഇന്ന് നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ ആണ് ഐവറി കോസ്റ്റ് പരാജയപ്പെടുത്തിയത്. മറുപടിയില്ലാത്ത ഏക ഗോളിനായിരുന്നു ഐവറി കോസ്റ്റിന്റെ വിജയം. മത്സരത്തിൽ ആധിപത്യം പുലർത്തിയിരുന്നു എങ്കിലും ഗോളുകൾ അധികം കണ്ടെത്താൻ ഇന്ന് ഐവറി കോസ്റ്റിനായില്ല.

കളിയുടെ 64ആം മിനുട്ടിൽ കോഡ്ജിയ ആണ് ഐവറി കോസ്റ്റിന്റെ വിജയ ഗോളായി മാറി ഗോൾ നേടിയത്. മത്സരത്തിൽ ടോട്ടൻ ഹാം താരം സെർജിയോ ഒറിയർ മാൻ ഓഫ് ദി മാച്ചായി. ക്രിസ്റ്റൽ പാലസ് താരം വിൽഫ്രഡ് സാഹ ഐവറി കോസ്റ്റിന്റെ ആദ്യ ഇലവനിൽ ഇടം പിടിച്ചിരുന്നില്ല.