ആഫ്രിക്കൻ നാഷൺസ് കപ്പ്, ക്വാർട്ടർ ലൈനപ്പായി

ആഫ്രിക്കൻ നാഷൺസിലെ പ്രീക്വാർട്ടർ മത്സരങ്ങൾ ഇന്നലെയോടെ അവസാനിച്ചു. ക്വാർട്ടർ മത്സരങ്ങൾ നാളെ മുതൽ ആരംഭിക്കും. ചാമ്പ്യന്മാരായ കാമറൂൺ, കിരീട പ്രതീക്ഷ ഉണ്ടായിരുന്ന മൊറോക്കോ, ഈജിപ്ത് എന്നീ ടീമുകൾ ഒക്കെ പ്രീക്വാർട്ടറിൽ തന്നെ പുറത്ത് പോയിരുന്നു. കുഞ്ഞന്മാരായ മഡഗാസ്കർ, ദക്ഷിണാഫ്രിക്ക എന്നിവർ ക്വാർട്ടറിൽ എത്തുകയും ചെയ്തു. ഐവറി കോസ്റ്റും അൾജീരിയയും തമ്മിലുള്ള മത്സരമാകും ക്വാർട്ടറിലെ വലിയ പോരാട്ടം.

ഫിക്സ്ചർ;
സെനഗൽ vs ബെനിൻ
മഡഗാസ്കർ vs ടുണീഷ്യ
നൈജീരിയ vs ദക്ഷിണാഫ്രിക്ക
ഐവറി കോസ്റ്റ് vs അൾജീരിയ

Previous articleഇന്ത്യയ്ക്ക് ചേസിംഗ്, ബാറ്റിംഗ് തിരഞ്ഞെടുത്ത് ന്യൂസിലാണ്ട്
Next articleആൽവേസും മെസ്സിക്ക് എതിരെ, സുഹൃത്തായത് കൊണ്ട് മാത്രം എല്ലാം ശരിയായിരിക്കില്ല!!