Site icon Fanport

അഫ്ഗാനെതിരെ ഇന്ത്യക്ക് ആദ്യ പകുതിയിൽ ഗോളില്ല

ഇന്ത്യയുടെ ഏഷ്യൻ കപ്പ് യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടുകയാണ്. മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ കളി ഗോൾ രഹിതമായി നിൽക്കുകയാണ്. ഇന്ത്യ ആദ്യ പകുതിയിൽ നല്ല നീക്കങ്ങൾ നടത്തി എങ്കിലും ഗോൾ വന്നില്ല. ഇന്ന് ആശിഖിനെയും ജീക്സണെയും ടീമിലേക്ക് എത്തിച്ചാണ് സ്റ്റിമാച് ഇന്ത്യയെ ഇറക്കിയത്.

ആദ്യ പകുതിയിൽ ഒമ്പതോളം കോർണറുകൾ ഇന്ത്യക്ക് ലഭിച്ചു. പക്ഷെ ഒന്നും മുതലെടുക്കാൻ ഇന്ത്യക്ക് ആയില്ല. അഫ്ഗാനും ഇടക്ക് നല്ല അവസരങ്ങൾ സൃഷ്ടിച്ചു. പക്ഷെ ഗുർപ്രീതിന് കാര്യമായ വെല്ലുവിളി ഉയർത്തിയില്ല. ആദ്യ പകുതിയിൽ അഫ്ഗാൻ താരവും ഗോലുലം ക്യാപ്റ്റനുമായ ഷരീഫ് മുഹമ്മദ് അരിക്കേറ്റ് പുറത്ത് പോയത് സന്ദർശകർക്ക് തിരിച്ചടി ആയി.
20220611 211403
ആദ്യ പകുതിയിൽ സുനിൽ ഛേത്രിയുടെ ഒരു ആക്രൊബാറ്റിക് ശ്രമവും ഗോളായില്ല. ആദ്യ പകുതിയുടെ അവസാനം ജിങ്കന് പരിക്കേറ്റതും ഇന്ത്യക്ക് ആശങ്ക നൽകുന്നു.

രണ്ടാം പകുതിയിൽ ഗോൾ കണ്ടെത്തി വിജയം നേടാൻ ആകും ഇന്ത്യയുടെ ശ്രമം.

Exit mobile version