സന്തോഷ് ട്രോഫി ഹീറോ അഫ്ദാൽ കേരള ബ്ലാസ്റ്റേഴ്സിൽ

സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ ഫോർവേഡ് ലൈനിലെ കരുത്തനായ താരം അഫ്ദാൽ മുത്തു ഇനി കേരള ബ്ലാസ്റ്റേഴ്സിൽ. കേരള ബ്ലാസ്റ്റേഴ്സിന്റെ റിസേർവ് ടീമാണ് അഫ്ദാൽ മുത്തുവിനെ സ്വന്തമാക്കിയത്. കേരള പ്രീമിയർ ലീഗിൽ കളിക്കാൻ വേണ്ടിയാണ് അഫ്ദാലിനെ ബ്ലാസ്റ്റേഴ്സ് ടീമിൽ എത്തിച്ചിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിനൊപ്പം കെ പി എൽ കളിക്കാൻ മാത്രമെ താരം കരാർ ഒപ്പുവെച്ചിട്ടുമുള്ളൂ.

സന്തോഷ് ട്രോഫി സെമിയിൽ മിസോറാമിനെതിരെ നേടിയ നിർണായക ഗോൾ ഉൾപ്പെടെ ഗംഭീര പ്രകടനമാണ് അഫ്ദാൽ നടത്തിയിരുന്നത്. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ അഫ്ദാൽ എം ഇ എസ് മമ്പാട് കോളേജിന്റെ താരമാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയെ ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി ചാമ്പ്യന്മാരാക്കുന്നതിലും അഫ്ദാൽ പ്രധാനപങ്കു വഹിച്ചിരുന്നു.

ആൾ ഇന്ത്യൻ ഇന്റർ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ ടൂർണമെന്റിലെ മികച്ച താരമായി അഫ്ദലിനെയാണ് തിരഞ്ഞെടുത്തത്. രണ്ട് ഹാട്രിക്കാണ് അഫ്ദൽ ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റിനായി നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമടങ്ങി വരവില്‍ ബൗളിംഗ് തിരഞ്ഞെടുത്ത് ചെന്നൈ, മുംബൈയ്ക്കായി എവിന്‍ ലൂയിസിന്റെ അരങ്ങേറ്റം
Next articleറസ്സല്‍ ആര്‍ണോള്‍ഡ്, ലങ്കന്‍ പ്രീമിയര്‍ ലീഗ് ഡയറക്ടര്‍