ഷൂട്ട് ഔട്ടിൽ ചെൽസിയെ ആഴ്സണൽ വീഴ്ത്തി

പെനാൽറ്റി ഷൂട്ട് ഔട്ടിൽ ചെൽസിയെ ആഴ്സണൽ മറികടന്നു. പ്രീ സീസൺ സൗഹൃദ മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ നേടിയ മത്സരത്തിൽ അവസാനം ഷൂട്ട് ഔട്ടിലൂടെ ഫലം തീരുമാനിക്കുകയായിരുന്നു.

മികച്ച പാസിംഗ് കളിയുടെ ആരംഭിച്ച ചെൽസി ആറാം മിനുട്ടിൽ തന്നെ മുന്നിലെത്തി. ഫാബ്രിഗാസിന്റെ ക്രോസ് ഹെഡറിലൂടെ റൂഡിഗർ വലയിൽ എത്തിക്കുകയായിരുന്നു. ഏറെ വൈകാതെ ഹഡ്സൻ ഓഡോയിയെ വീഴ്ത്തിയതിന് ചെൽസിക്ക് പെനാൽറ്റി ലഭിച്ചെങ്കിലും കിക്കെടുത്ത മൊരാട്ട അവസരം നഷ്ടപ്പെടുത്തി.

രണ്ടാം പകുതിയിൽ പക്ഷെ ആഴ്സണൽ തിരിച്ചു വന്നു. മികച്ച അവസരങ്ങൾ സൃഷ്ടിച്ച അവർ ആദ്യ പകുതിയിൽ ചെൽസി സൃഷ്ടിച്ച ആധിപത്യം തുടരാൻ അനുവദിച്ചില്ല. എങ്കിലും സമനില ഗോളിനായുള്ള അവരുടെ കാത്തിരിപ്പ് തുടർന്ന്. മത്സരം ചെൽസി ജയിച്ചു എന്ന് കാരുത്തിയിരിക്കെ ഇഞ്ചുറി ടൈമിന്റെ നാലാം മിനുട്ടിൽ ആഴ്സണലിന്റെ സമനില ഗോൾ എത്തി. റീസ് നൽസന്റെ പാസിൽ താരം ഗോൾ നേടിയതോടെ മത്സരം ഷൂട്ട് ഔട്ടിലേക്ക് നീങ്ങി.

ഷൂട്ട് ഔട്ടിൽ ചെൽസി താരം ലോഫ്റ്റസ് ചീക്ക് നഷ്ടപ്പെടുത്തിയതോടെ ആഴ്സണൽ ജയം കണ്ടു. സ്കോർ 6-5.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version