Picsart 23 09 12 20 34 34 268

AFC U-23 ഏഷ്യൻ കപ്പ് യോഗ്യത, ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ചു

എ എഫ് സി അണ്ടർ 23 ഏഷ്യാ കപ്പ് യോഗ്യത റൗണ്ടിൽ ഇന്ത്യയുടെ പ്രതീക്ഷകൾ അവസാനിച്ചു. ഇന്ന് ചൈനയിലെ ഡാലിയനിലുള്ള ഡാലിയൻ സ്‌പോർട്‌സ് സെന്റർ സ്‌റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ ഇന്ത്യ യുഎഇയോട് 3-0ന്റെ പരാജയം ഏറ്റുവാങ്ങി. രണ്ടാം തോൽവിയോടെ ഇന്ത്യയുടെ യോഗ്യത റൗണ്ട് നിരാശയിൽ അവസാനിച്ചു.

ഈ തോൽവിയോടെ, ഇന്ത്യ ഗ്രൂപ്പ് ജിയിൽ അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ആതിഥേയരായ ചൈനയോടും ഇന്ത്യ ആദ്യ മത്സരത്തിൽ പരാജയപ്പെട്ടിരുന്നു‌. യോഗ്യത നേടാൻ രണ്ടോ അതിലധികമോ ഗോളുകളുടെ ജയം ഇന്ത്യക്ക് ഇന്ന് ആവശ്യമായിരുന്നു. 3-0 എന്ന മാർജിനിൽ വിജയിച്ച യുഎഇ നാല് പോയിന്റും മികച്ച ഗോൾ വ്യത്യാസവുമായി ഗ്രൂപ്പ് ജിയിൽ ഒന്നാമതെത്തി. നാല് പോയിന്റുമായി അവസാനിച്ച ചൈന രണ്ടാം സ്ഥാനക്കാരായി. അവർക്ക് നാല് മികച്ച ടീമുകളിലൊന്നായി അടുത്ത റൗണ്ടിൽ ഇടം നേടാനുള്ള സാധ്യത ഇപ്പോഴുമുണ്ട്.

Exit mobile version