സിറിയൻ താരം ഒമർ ഖർബിൻ ഏഷ്യൻ ഫുട്ബോളർ ഓഫ് ദി ഇയർ

- Advertisement -

ഏഷ്യൻ ഫുട്ബോൾ അസോസിയേഷന്റെ ഫുട്ബോളർ ഓഫ് ദി ഇയർ ആയി സിറിയൻ സ്‌ട്രൈക്കർ ഒമർ ഖർബിനെ തിരഞ്ഞെടുത്തു. ബാങ്കോക്കിൽ നടന്ന ചടങ്ങിലാണ് ഖർബിന് അവാർഡ് സമ്മാനിച്ചത്. ഈ പുരസ്‌കാരം ലഭിക്കുന്ന സിറിയയിലെ ആദ്യ ഫുട്ബോളർ ആണ് ഖർബിൻ. സൗദി പ്രൊഫഷണൽ ലീഗ് ക്ലബ്ബ് അൽ ഹിലാലിന്റെ താരമാണ് ഒമർ ഖർബിൻ. പുരസ്കാരത്തിന്റെ അന്തിമപട്ടികയിൽ UAE യുടെ ഒമർ അബ്ദുൾ റഹ്മാനെയും ചൈനയുടെ വൂ ലെയിനെയും പരാജയപ്പെടുത്തിയാണ് ഒമർ ഖർബിൻ ഈ നേട്ടം സ്വന്തമാക്കിയത്.

2018ലെ റഷ്യൻ ലോകകപ്പ് യോഗ്യതയ്ക്ക് വേണ്ടിയുള്ള ഏഷ്യൻ ക്വാളിഫയറിൽ സിറിയയെ പ്ലേ ഓഫ് വരെ എത്തിക്കാൻ ചുക്കാൻ പിടിച്ചത് പത്ത് ഗോളടിച്ച ഖർബിൻ ആണ്. AFC ചാമ്പ്യൻസ് ലീഗ് ഫൈനലിൽ അൽ ഹിലാലിനെ എത്തിക്കാൻ മുന്നിൽ നിന്ന് നയിച്ചതും ഒമർ ഖർബിൻ ആണ്, ടൂർണമെന്റിൽ പത്ത് ഗോളുകൾ നേടിയ ഖർബിന്റെ സെമിയിലെ ഹാട്രിക്ക് പ്രകടനം എടുത്ത് പറയേണ്ടതാണ്. രാജ്യത്തിനും ക്ലബ്ബിനും വേണ്ടി 34 ഗോളുകളുമായി ആസ്ട്രേലിയൻ താരം സാമന്ത കെർ വനിതാ ഫുട്ബോളർ ഓഫ് ദി ഇയർ പുരസ്‌കാരം സ്വന്തമാക്കി. മികച്ച പരിശീലകനുള്ള പുരസ്‌കാരം തകഫമി ഹോറി നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement