ഏഷ്യ പിടിക്കാൻ ബെംഗളൂരു എഫ്‌സി ഇറങ്ങുന്നു

- Advertisement -

എ എഫ് സി കപ്പിന്റെ ഫൈനലിൽ തുടർച്ചയായി രണ്ടാം തവണയും സ്ഥാനമുറപ്പിക്കാൻ ബെംഗളൂരു എഫ്‌സി ഇന്നിറങ്ങുന്നു. താജിക്കിസ്ഥാൻ ചാമ്പ്യന്മാരായ ഇസ്‌തികലോൽ എഫ്‌സിക്കെതിരായ മത്സരം വൈകീട്ട് 7 മണിക്ക് ബാംഗ്ലൂർ ശ്രീ കണ്ടീരവ സ്റ്റേഡിയത്തിൽ നടക്കും.

എന്നാൽ ദുഷ്‌ബാൻഡേയിൽ നടന്ന ആദ്യ പാദ മത്സരത്തിൽ ഒരുഗോളിന് തോറ്റ ബെംഗളുരുവിനു കാര്യങ്ങൾ എളുപ്പമാകില്ല.രണ്ടുഗോൾ വ്യത്യാസത്തിലെങ്കിലും ജയിച്ചാൽ മാത്രമേ ഫൈനലിലെത്താൻ ടീമിനു കഴിയൂ.മത്സരത്തിന്റെ മുഴുവൻ മേഖലയിലും സമ്പൂർണ ആധിപത്യം പുലർത്തിയെങ്കിലും ഫിനിഷിങ്ങിലെ പോരായ്മകളാണ് ആദ്യ പാദത്തിൽ ബെംഗളുരുവിനു വിനയായത്. എന്നാൽ ദേശീയ ക്യാമ്പിലായിരുന്ന സൂപ്പർ താരം സുനിൽ ഛേത്രി, ഉദാന്ത സിംഗ് ഗോൾകീപ്പർ ഗുർപ്രീത് സിംഗ് എന്നിവരുടെ മടങ്ങിവരവ് ടീമിനു കരുത്തേകും.

മത്സരം വിജയിച്ചാൽ തുടർച്ചയായി രണ്ടാം തവണയും എ എഫ്‌സി കപ്പിന്റെ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ ക്ലബാകും ബെംഗളൂരു എഫ്‌സി.നിലവിൽ ബംഗളുരുവിനെ കൂടാതെ ഈസ്റ്റ്‌ ബംഗാൾ, ഡെംപോ എന്നീ ക്ലബ്ബുകൾ മാത്രമാണ് ഇന്ത്യയിൽ നിന്നും എ എഫ്‌സി കപ്പിന്റെ സെമിയിലെത്തിയിട്ടൊള്ളു.

അതേ സമയം മത്സരം വിജയിച്ചാൽ കഴിഞ്ഞ തവണ ഫൈനലിൽ ബംഗളുരുവിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയ ഇറാഖ് ടീം എയർ ഫോഴ്സ് ക്ലബ്‌ തന്നെയാണ് ഇത്തവണയും കാത്തിരിക്കുന്നത്. എന്നാൽ ബെംഗളൂരു ഫൈനലിലെത്തിയാൽ മത്സരം ബെംഗളുരുവിലാകും നടക്കുക എന്നത് ടീമിനു ഉത്തേജകമാകും.

5 ലക്ഷം ഡോളറാണ് സെമിഫൈനൽ വിജയികളെ കാത്തിരിക്കുന്നത്. മത്സരം എ എഫ്‌സി കപ്പിന്റെ ഔദ്യോഗിക ഫേസ്ബുക് പേജ് തത്സമയം സംപ്രേക്ഷണം ചെയ്യും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement