എ എഫ് സി കപ്പ്, ഐസോളിനെ ഐസോളിൽ ചെന്ന് ബെംഗളൂരു തകർത്തു

എ എഫ് സി കപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യൻ ക്ലബുകൾ ഏറ്റുമുട്ടിയപ്പോൾ ബെംഗളൂരു എഫ് സിക്ക് വിജയം. ഇന്ന് ഐസോളിൽ നടന്ന പോരാട്ടത്തിൽ ആതിഥേയരെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബെംഗളൂരു എഫ് സി വിജയിച്ചത്. ഒരു ഗോളിന് പിറകിൽ നിന്ന ശേഷമായിരുന്നു ബെംഗളൂരു എഫ് സിയുടെ വിജയം.

ദോദോസിലൂടെ അഞ്ചാം മിനുട്ടിൽ തന്നെ മുന്നിൽ ഐസോൽ എത്തിയിരുന്നു. എന്നാൽ ആ തുടക്കം മാത്രം മതിയായിരുന്നില്ല ബെംഗളൂരുവിനെ മറികടക്കാൻ. 45ആം മിനുട്ടിൽ പെനാൾട്ടിയിലൂടെ സെഗോവിയ ആണ് ബെംഗളൂരുവിനെ ഒപ്പം എത്തിച്ചത്. 63ആം മിനുട്ടിൽ രാഹുൽ ബെഹ്കെ ബെംഗളൂരുവിന് ലീഡ് നൽകുകയും 77ആം മിനുട്ടിൽ മൂന്നാം ഗോളിലൂടെ ഡാനിയൽ ബെംഗളൂരു വിജയം ഉറപ്പിക്കുകയും ചെയ്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപയ്യന്നൂർ സെവൻസ്, സൂപ്പർ സോക്കർ ബീച്ചാരിക്കടവിന് ജയം
Next articleമുന്നില്‍ ഇംഗ്ലണ്ട്, രണ്ടാമത് ഓസ്ട്രേലിയ, ഇന്ത്യയ്ക്ക് ആറാം സ്ഥാനം