എ എഫ് സി കപ്പ് ഇന്റർ സോൺ ഫൈനൽ, ബെംഗളൂരു ടീം തയ്യാർ

എ എഫ് സി കപ്പ് ഇന്റർ സോൺ ഫൈനലിന് ഇറങ്ങാൻ പോകുന്ന ബെംഗളൂരു എഫ്സി 18 അംഗ സ്ക്വാഡ് പ്രഖ്യാപിച്ചു. തജാക്കിസ്ഥാനിലെ ഇസ്റ്റിക് ലോൽ എന്ന ടീമിനെതിരെയാണ് പൂന്തോട്ട നഗരിയുടെ സ്വന്തം ടീം ബൂട്ട് കെട്ടുന്നത്. രണ്ട് പാദങ്ങളിലായി നടക്കാനിരിക്കുന്ന മാച്ചിന്റെ ആദ്യ പാദത്തിനായി തജാക്കിസ്ഥാനിലേക്ക് ഈ 18 അംഗ ബെംഗളൂരു എഫ് സി ടീം ആണ് പുറപ്പെട്ടത്. ഇന്റർ സോൺ സെമി ഫൈനലിൽ നോർത്ത് കൊറിയൻ ക്ലബ്ബായ ഏപ്രിൽ 25നെ തോൽപ്പിച്ചാണ് ടീം ഫൈനലിൽ എത്തിയത്. കഴിഞ്ഞ വർഷം ബെംഗളൂരു എഫ് സി എ എഫ് സി കപ്പ് ഫൈനലിൽ എത്തിയിരുന്നു. ഇസ്റ്റിക് ലോലിനെ പരാജയപ്പെടുത്തി വീണ്ടും ഫൈനലിൽ എത്താമെന്നും ആദ്യമായി കിരീടം ഉയർത്താമെന്നുമാണ് ബെംഗളൂരു പ്രതീക്ഷിക്കുന്നത്.

സെമി ഫൈനലിൽ നിന്നും കാര്യമായ മാറ്റമൊന്നും ബെംഗളൂരു എഫ് സിയുടെ ടീം സ്ക്വാഡിൽ വരുത്തിയിട്ടില്ല. എന്നാൽ സെമി ഫൈനൽ ടീമിലെ മലയാളി യുവ താരം ലിയോ അഗസ്റ്റിൻ ഫൈനലിനുള്ള സ്ക്വാഡിൽ  ഉണ്ടായിരിക്കില്ല. രണ്ടാം പാദ ഫൈനൽ അടുത്ത മാസം ബെംഗളൂരുവിൽ വച്ച് നടക്കും.

ബംഗളുരു സ്ക്വാഡ് :

ഗോൾ കീപ്പർ; ഗുർപ്രീത് സന്ധു, ലാൽത്തുമ്മാവിയ റാൾട്ടെ

പ്രതിരോധനിര; ജുവാനൻ, നിഷു കുമാർ, രാഹുൽ ബെഹ്കെ, സുഭാഷിസ് ബോസ്, സോമിങ്ലിയാന രാൾടെ, കോളിൻ അബ്രാംചസ്, ഹർമഞ്ചോത് ഖാബ്ര

മിഡ്ഫീൽഡ്; എറിക് പാർറ്റാലു, ഡിമാസ് ദൽഗാടോ, ടോണി ഡോവാലെ, മൽസോംസുല്ല, ആൽവിൻ ജോർജ്, ലെന്നി റോഡ്രിഗ്സ്

ഫോർവേഡ്; സുനിൽ ഛേത്രി, ഉദാന്ത സിങ്, ഡാനിയേൽ ലാലിംപുയ

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബ്രിസ്റ്റോളില്‍ ഇംഗ്ലണ്ടിനു ജയം 124 റണ്‍സിനു
Next articleസിന്ധുവിനെ പത്മ ഭൂഷണ്‍ അവാര്‍ഡിനു നിര്‍ദ്ദേശിച്ച് കായിക മന്ത്രാലയം