ജനുവരിയിൽ പുതിയ ചുമതലയേൽക്കും എന്ന് സൂചന നൽകി വെങ്ങർ

മുൻ ആഴ്സണൽ പരിശീലകനായ ആഴ്സൻ വെങ്ങർ ഉടൻ പരിശീലന രംഗത്തേക്ക് തിരിച്ചെത്തിയേക്കും. താൻ ജനുവരിയിലേക്ക് പുതിയ ചുമതല ഏൽക്കുമെന്ന് വെങ്ങർ തന്നെയാണ് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ എവിടെയാണെന്നൊ എന്തായിരിക്കുമെന്നോ വെങ്ങർ പറഞ്ഞില്ല. എവിടേക്കാണ് താൻ പോവുക എന്ന് തനിക്ക് അറിയില്ല എന്നാണ് വെങ്ങർ പറഞ്ഞത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തനിക്ക് പരിശീലകനാവാൻ ക്ഷണം കിട്ടിയിട്ടുണ്ട് എന്നും വെങ്ങർ പറഞ്ഞു. ദേശീയ ടീം കോച്ചായും മറ്റു ക്ലബുകളുടെ കോച്ചായും ക്ഷണമുണ്ട്. പക്ഷെ എന്ത് ചെയ്യുമെന്നത് പിന്നെയെ തീരുമാനിക്കു എന്നും വെങ്ങർ പറഞ്ഞു. 22 വർഷം ആഴണലിനൊപ്പം പ്രവർത്തിച്ചത് കൊണ്ട് തനിക്ക് എല്ലാ വിധ ഗുണങ്ങളും ലഭിച്ചു എന്നും വെങ്ങർ പറഞ്ഞു.

Exit mobile version