Site icon Fanport

ഏഷ്യൻ ചാമ്പ്യൻസ് ലീഗ് ഫൈനൽ, ആദ്യ പാദം ജപ്പാനൊപ്പം

ഏഷ്യൻ ചാമ്പ്യൻസ്ലീഗ് ഫൈനലിന്റെ ആദ്യ പാദം ജപ്പാൻ ക്ലബായ കശിമ ആന്റ്ലേർസിനൊപ്പം. ഇന്ന് ജപ്പാനിൽ വെച്ച് നടന്ന മത്സരത്തിൽ ഇറാൻ ക്ലബായ‌ പേർസെപൊലിസിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് കശിമ പരാജയപ്പെടുത്തിയത്. രണ്ടാം പകുതിയിൽ പിറന്ന രണ്ട് ഗോളുകളാണ് കശിമയെ ഇന്ന് സഹായിച്ചത്. 58ആം മിനുട്ടിൽ ഒരു ഇടം കാലൻ ഫിനിഷിലൂടെ ലിയോ ആണ് കളിയിലെ ആദ്യ ഗോൾ നേടിയത്.

70ആം മിനുട്ടിൽ സെർജി കശിമയുടെ രണ്ടാം ഗോളും നേടി. കളിയിടെ അവസാന നിമിഷം പെർസെപോലിസ് താരം നെമാറ്റി ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോവുകയും ചെയ്തു. നവംബർ ഒമ്പതിന് ഇറാനിൽ വെച്ച് രണ്ടാം പാദ മത്സരം നടക്കും.

Exit mobile version