ആക്രിങ്ടൺ ആദ്യമായി ലീഗ് വണിലേക്ക്

- Advertisement -

ക്ലബ് ചരിത്രത്തിൽ ആദ്യമായി ആക്രിങ്ടൺ സ്റ്റാൻലി ഇംഗ്ലണ്ടിലെ മൂന്നാം ഡിവിഷനായ ലീഗ് വണിലേക്ക് എത്തിയിരിക്കുന്നു. ഇന്നലെ ലീഗ് ടുവിൽ നടന്ന നിർണായക മത്സരത്തിൽ യോവിൽ ടൗണിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചതോടെയാണ് ആക്രിങ്ടൺ സ്റ്റാൻലി പ്രൊമോഷൻ ഉറപ്പിച്ചത്. അവസാന നാലു മത്സരങ്ങളിൽ നിന്ന് 6 പോയന്റ് നേടുകയാണെങ്കിൽ ലീഗ് ടു കിരീടവും ആക്രിങ്ടണ് ഉറപ്പിക്കാം.

1968ൽ ക്ലബ് പുനരാരംഭിച്ചതിനു ശേഷം ആദ്യമായാണ് ഇംഗ്ലണ്ടിലെ മൂന്നാം ഡിവിഷനിലേക്ക് സ്റ്റാൻലി എത്തുന്നത്. 2005 മുതൽ ഇതുവരെ ലീഗ് ടുവിന്റെ ആദ്യ പത്തിൽ പോലും എത്താൻ കഴിയാതിരുന്ന ടീമാണ് ആക്രിങ്ടൺ. അവസാന 19 ലീഗ് മത്സരങ്ങളിൽ 16ഉം വിജയിച്ചാണ് ആക്രിങ്ടൺ ഇപ്പോൾ പ്രൊമോഷൻ ഉറപ്പിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement