Picsart 25 08 11 10 37 05 730

കോനി ഡി വിന്റർ എസി മിലാനിലേക്ക്; 20 മില്യൺ യൂറോയുടെ ഓഫർ അംഗീകരിച്ചു


മിലാൻ: പ്രതിരോധനിര ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജെനോവയുടെ ബെൽജിയൻ പ്രതിരോധ താരം കോനി ഡി വിന്ററിനെ സ്വന്തമാക്കാൻ എസി മിലാൻ ഒരുങ്ങുന്നു. താരത്തിന്റെ കൈമാറ്റവുമായി ബന്ധപ്പെട്ട് രണ്ട് ക്ലബുകളും തമ്മിൽ വാക്കാൽ ധാരണയായി. ഏകദേശം 20 മില്യൺ യൂറോയാണ് കൈമാറ്റത്തുകയായി നിശ്ചയിച്ചിരിക്കുന്നത്. ഈ ആഴ്ച് മിലാനിൽ വെച്ച് താരത്തിന്റെ വൈദ്യപരിശോധനകൾ പൂർത്തിയാക്കി, കരാറിൽ ഒപ്പിടും.

23 വയസ്സുകാരനായ ഡി വിന്റർ, നേരത്തെ യുവന്റസിനുവേണ്ടി കളിച്ചിട്ടുണ്ട്. മാലിക ത്യായെ 40 മില്യൺ യൂറോയ്ക്ക് ന്യൂകാസിൽ യുണൈറ്റഡിന് വിറ്റതിന് പിന്നാലെയാണ് മിലാന്റെ ഈ നീക്കം.


പ്രതിരോധനിരയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന യുവതാരമാണ് ഡി വിന്റർ. ഇറ്റാലിയൻ ലീഗിൽ ജെനോവയ്‌ക്കായി നടത്തിയ മികച്ച പ്രകടനമാണ് താരത്തിന് തുണയായത്. മറ്റ് താരങ്ങളെ അപേക്ഷിച്ച് കുറഞ്ഞ വിലയും സെരി എയിലെ പരിചയസമ്പത്തും ഡി വിന്ററിന് മുൻഗണന നൽകാൻ മിലാനെ പ്രേരിപ്പിച്ചു.

Exit mobile version