എ സി മിലാനെതിരെ നടപടി വരുന്നു, യൂറോപ്പ ലീഗ് കളിക്കാനാവില്ല

- Advertisement -

ഇറ്റാലിയൻ ക്ലബായ എ സി മിലാൻ യുവേഫയുടെ നടപടിക്ക് വിധേയമായേക്കും. ഫൈനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങൾ മറികടന്നാതാണ് മിലാന് തിരിച്ചടിയാകുന്നത്. ചൈനീസ് ഉടമകൾ ക്ലബ് ഏറ്റെടുത്ത കഴിഞ്ഞ സീസണിൽ 300 മില്യണോളം താരങ്ങളെ എത്തിക്കാൻ വേണ്ടി മാത്രം മിലാൻ ചിലവാക്കിയിരുന്നു. ഇത് FFP നിയമങ്ങൾക്ക് അനുസൃതമായല്ല എന്നതാണ് നടപടിയിലേക്ക് എത്തിച്ചത്.

യുവേഫ കമ്മിറ്റി മിലാനെതിരെ നടപടി ശുപാർശ ചെയ്തിരിക്കുകയാണ്. നടപടി വന്നാൽ യൂറോപ്പ ലീഗിൽ അടുത്ത‌ സീസണിൽ കളിക്കാൻ മിലാന് പറ്റില്ല. മുമ്പ് മലാഗ, ഗലറ്റസറെ തുടങ്ങിയ ക്ലബുകൾക്കും ഇത്തരം നടപടികൾ നേരിടേണ്ടി വന്നിരുന്നു. ഒരു വർഷത്തേക്കാകും വിലക്ക് വരിക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement