ബയേൺ മ്യൂണിക്കിനെ നിലം തൊടീക്കാതെ എ സി മിലാന് വിജയം

ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പിൽ കരുത്തരായ ബയേൺ മ്യൂണിക്കിനെ 4 – 0 ന് തകർത്ത് എ സി മിലാന് ഉജ്ജ്വല ജയം. കഴിഞ്ഞ മത്സരത്തിൽ ഡോർട്മുണ്ടിനോട് ഏറ്റ പരാജയത്തിൽ നിന്ന് കരകയറാൻ മികച്ച വിജയം അനിവാര്യമായിരുന്ന മിലാന് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ പകുതി അവസാനിക്കുമ്പോൾ തന്നെ എ സി മിലാൻ 3-0 ന്  മുൻപിലായിരുന്നു.

എ സി മിലാന്  വേണ്ടി 14മത്തെ മിനുട്ടിൽ കെസ്സിയാണ് ഗോൾ വേട്ട ആരംഭിച്ചത്. തുടർന്ന് കളിയുടെ 25, 43 മിനിറ്റുകളിൽ ഗോൾ നേടി കട്രോൺ മിലാന്റെ നില ഭദ്രമാക്കി.  കളി തീരാൻ 5 മിനുട്ട് മാത്രം ശേഷിക്കെ കൽഹനോഗ്ലു  മിലാന്റെ ഗോൾ പട്ടിക പൂർത്തിയാക്കി.

കഴിഞ്ഞ മത്സരത്തിൽ ആഴ്‌സണലിനോടും തോറ്റ ബയേൺ എ സി മിലാനു ഒരു വെല്ലുവിളി പോലും സൃഷ്ട്ടിക്കാതെയാണ് കീഴടങ്ങിയത്. പരിക്കേറ്റ് സ്പാനിഷ് ലെഫ്റ് ബാക്ക് ജുവാൻ ബെർണറ്റ് പുറത്തുപോയതും  ബയേണിന് തിരിച്ചടിയായി. ബെർണറ്റിന് കൂടുതൽ മത്സരങ്ങൾ നഷ്ട്ടമാകും എന്നാണ് മത്സരത്തിന് ശേഷം കാർലോ അൻസലോട്ടി പറഞ്ഞത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകവരത്തി ലീഗ് ഫുട്ബോളിൽ ഇന്ന് യുഎഫ്സി-നദീം ഫൈനൽ
Next articleബാത്ശുവായിക്ക് ഇരട്ട ഗോൾ, ആഴ്സണലിനെ തകർത്ത് ചെൽസി