Site icon Fanport

പ്രതിഷേധങ്ങൾ ഫലം കാണുന്നു, ഏഷ്യൻ ഗെയിംസിന് ഇന്ത്യൻ ഫുട്ബോൾ ടീമിനെ അയക്കുമെന്ന് സൂചന

ഇന്ത്യൻ ഫുട്ബോൾ ടീമിനെ ഏഷ്യൻ ഗെയിംസിന് അയക്കേണ്ട എന്ന കായിക മന്ത്രാലയത്തിന്റെ തീരുമാനം മാറ്റാൻ സാധ്യത. ഇന്ത്യെ ഏഷ്യൻ ഗെയിംസിന് അയക്കുമെന്ന സൂചനകൾ ആണ് ഇപ്പോൾ ലഭിക്കുന്നത്. ഇപ്പോൾ എ ഐ എഫ് എഫ് ഏഷ്യൻ ഗെയിംസിൽ കളിക്കാനായി 50 അംഗ അണ്ടർ 23 സാധ്യത സ്ക്വാഡ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ഏഷ്യൻ ഗെയിംസ് മുന്നിൽ കണ്ടാണ്.

Picsart 23 06 27 20 58 27 053

ഏഷ്യൻ ഗെയിംസ് സ്ക്വാഡിൽ 3 സീനിയർ താരങ്ങൾ ഒഴികെ ബാക്കി എല്ലാവരും അണ്ടർ 23 താരങ്ങൾ ആയിരിക്കണം. ഹാങ്ഷൗവിൽ സെപ്റ്റംബർ 23-ന്
ആണ് ഏഷ്യൻ ഗെയിംസ് ആരംഭിക്കുന്നത്. 2018 ലെ ജക്കാർത്ത ഗെയിംസിൽ പങ്കെടുക്കാൻ ഇന്ത്യൻ ടീമിന് അനുമതി ലഭിച്ചിരുന്നില്ല.

റാങ്കിംഗിൽ ആദ്യ എട്ടിൽ ഉള്ളവർക്ക് മാത്രമേ ഏഷ്യൻ ഗെയിംസിന് കളിക്കാൻ അനുനതി ലഭിക്കൂ എന്നായിരുന്നു കായിക മന്ത്രാലയത്തിന്റെ തീരുമാനം. എന്നാൽ ഇപ്പോൾ ഇന്ത്യൻ പരിശീലകനും ആരാധകരും നിരന്തരം ആവശ്യപ്പെട്ടതിനാൽ ഇന്ത്യൻ ഫുട്ബോൾ ടീമിന് ഇളവ് നൽകാൻ ആണ് സാധ്യത തെളിയുന്നത്.

ക്യാപ്റ്റൻ ഛേത്രി, ഗോൾകീപ്പർ ഗുർപ്രീത് സിംഗ് സന്ധു, ഡിഫൻഡർ സന്ദേശ് ജിങ്കൻ എന്നിവർ അണ്ടർ 23 ടീമിനൊപ്പം ഏഷ്യൻ ഗെയിംസിനുള്ള ടീമിൽ ഉണ്ടാകും എന്നും എ ഐ എഫ് എഫ് പറയുന്നു.

Exit mobile version