പ്രീസീസൺ; ജംഷദ്പൂരിന് സമനില

സ്പെയിനിൽ പ്രീസീസൺ ടൂറിൽ ഉള്ള ജംഷദ്പൂർ എഫ് സിക്ക് സമനില. ഇന്നലെ നടന്ന മത്സരത്തിൽ ജിമ്നാസ്റ്റിക സെഗൊവിനയ്ക്കെതിരെയാണ് ജംഷദ്പൂർ സമനിലയിൽ പിരിഞ്ഞത്. കളിയുടെ 82ആം മിനുട്ട് വരെ ഒരു ഗോളിന് പിറകിലായിരുന്നു ജംഷദ്പൂർ എഫ് സി‌. 82ആം മിനുട്ടിൽ ഗൗരവ് മുഖിയാണ് ജംഷദ്പൂരിനായി സമനില ഗോൾ നേടിയത്.

ജംഷദ്പൂരിന്റെ പുതിയ സൈനിംഗ് ആയ മരിയോ ആർക്വസ് ഇന്നലെ ടീമിനായി അരങ്ങേറ്റവും നടത്തി. വൻ സൈനിംഗായ കാഹിൽ ഇന്നലെ ഇറങ്ങിയിരുന്നില്ല. ജംഷദ്പൂരിന്റെ മാഡ്രിഡിലെ മൂന്നാം സൗഹൃദ മത്സരമായിരുന്നു ഇത്. ആദ്യ രണ്ട് മത്സരങ്ങളിൽ ഒന്ന് വിജയിക്കുകയും ഒന്ന് പരാജയപ്പെടുകയും ചെയ്തിരുന്നു.

Exit mobile version