സ്ത്രീ പീഡനം, ബ്രസീലിയൻ താരം റൊബീനോയ്ക്ക് 9 വർഷം തടവ്

- Advertisement -

ബ്രസീലിയൻ ഫുട്ബോളർ റൊബീനോയ്ക്ക് 9 വർഷം തടവ് ശിക്ഷ. 2013ൽ റൊബീനോ ഉൾപ്പെടെ ചേർന്ന് ഒരു സ്ത്രീയെ പീഡിപ്പിച്ചതിനാണ് ശിക്ഷ വിധിയായിരിക്കുന്നത്. 2013ൽ എ സി മിലാൻ താരമായിരിക്കെ ഒരു പബിൽ വെച്ചായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.

മുമ്പ് റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയ ക്ലബിൽ കളിച്ചിട്ടുണ്ട് റൊബിനോ. താരത്തിന് വിധിക്കെതിരെ അപ്പീൽ പോകാൻ അവസരം ഉണ്ടാകും. റൊബീനോ അടക്കം അഞ്ചു പേർ കേസിൽ പ്രതികളാണ്. അതിനു ശേഷമേ ശിക്ഷ നടപ്പിലാക്കു. ഇപ്പോൾ ബ്രസീലിലെ അത്ലറ്റിക്കോ ക്ലബിനാണ് റൊബീനോ കളിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement