തുടർച്ചയായി 3883 മത്സരങ്ങളിൽ അക്കാദമി താരങ്ങളെ കളത്തിലിറക്കി യുണൈറ്റഡ്

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഒരു അപൂർവ്വ റെക്കോർഡിന് ഇന്നലെ 80 വർഷം പൂർത്തിയായി. സ്വന്തം അക്കാദമിയിലും യൂത്ത് ടീമിലും വളർന്നു വന്ന ഒരു താരത്തെയെങ്കിലും മത്സരത്തിന്റെയും ടീമിന്റെയും ഭാഗമാക്കുക എന്നതു തന്നെ പല ക്ലബുകൾക്കും സാധിക്കാതെ വരികയാണ്. പക്ഷെ  മാഞ്ചസ്റ്റർ യുണൈറ്റഡ് 2017 ഒക്ടോബർ 30 എന്ന തീയതിയോടെ തുടർച്ചയായി അക്കാദമി താരങ്ങളെ കളിപ്പിച്ചതിൽ 80 വർഷങ്ങൾ എന്ന റെക്കോർഡ് ഇട്ടിരിക്കുകയാണ്.

അവസാന 80 വർഷങ്ങളായി നടന്ന 3883 മത്സരങ്ങളിലും മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമി സംഭാവന ചെയ്ത ഒരു താരമെങ്കിലും ഉണ്ടായിട്ടുണ്ട്. 1937 ഒക്ടോബർ 30ന് തുടങ്ങിയ റെക്കോർഡ് ആണ് ഇത്. അവസാന ആഴ്ചയിലെ മത്സരത്തിൽ അടക്കം യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്നു വന്ന താരങ്ങൾ മാഞ്ചസ്റ്റർ ലൈനപ്പിൽ ഉണ്ടായിരുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ് പണം കൊടുത്ത് വലിയ താരങ്ങളെ ടീമിൽ എത്തിക്കുന്നതിന് പഴി കേൾക്കുന്നുണ്ട് എങ്കിലും താരങ്ങളെ ഉയർത്തി കൊണ്ട് വരുന്നതിൽ മാഞ്ചസ്റ്റർ ഒരിക്കലും പിറകിലായിരുന്നില്ല. പഴയ ഡങ്കൺ എഡ്വാർഡ്സു മു 1990കളിലെ ബെക്കാം, നെവില്, ഗിഗ്സ് കൂട്ടുകെട്ടും ഇപ്പോൾ തിളങ്ങി നിൽക്കുന്ന റാഷ്ഫോർഡും ഒക്കെ യുണൈറ്റഡിന്റെ യൂത്ത് അക്കാദമിയിലൂടെ വളർന്നവരാണ്.

മാഞ്ചസ്റ്റർ യുണൈറ്റഡ് കഴിഞ്ഞാൽ എവർട്ടണാണ് ഇംഗ്ലണ്ടിൽ ഈ റെക്കോർഡിൽ ഉള്ളത്. കഴിഞ്ഞ 21 വർഷങ്ങളായി സ്ഥിരമായി അക്കാദമി താരങ്ങളെ സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എവർട്ടൺ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement