Site icon Fanport

എട്ടു മത്സരങ്ങൾ കൊണ്ട് അലൻ പാർഡ്യുവിന്റെ ഹോളണ്ടിലെ പണി പോയി

മുൻ ന്യൂകാസിൽ പരിശീലകനായ അലൻ പാർഡ്യൂ ഹോളണ്ട് വിട്ടു. ഡച്ച് ക്ലബായ ഡെൻ ഹാഗിന്റെ പരിശീലക സ്ഥാനത്ത് നിന്ന് പാർഡ്യൂ പുറത്തായി. ഡച്ച് ലീഗ് ഉപേക്ഷിക്കാൻ തീരുമാനമായതോടെയാണ് പാർഡ്യുവിന്റെ പണിയും പോയത്. നാലു മാസം മുമ്പ് ക്ലബിന്റെ ചുമതലയേറ്റത്. അദ്ദേഹം എട്ടു മത്സരങ്ങളിൽ ആണ് ടീമിനെ നയിച്ചത്. അതിൽ ആകെ നേടാനായത് ഒരു ജയം.

ജോലി പോയി എങ്കിലും ഹോളണ്ടിലെ അനുഭവം മികച്ചതായിരുന്നു എന്ന് പാർഡ്യു പറഞ്ഞു. ഇനി ഇംഗ്ലീഷ് ഫുട്ബോളിലേക്ക് തിരികെ പോകാൻ ആണ് ആഗ്രഹം എന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലണ്ടിൽ ന്യൂകാസിൽ യുണൈറ്റഡ്, ക്രിസ്റ്റൽ പാലസ്, വെസ്റ്റ് ഹാം യുണൈറ്റഡ് എന്നിങ്ങനെ പല ക്ലബുകളുടെയും പരിശീലകനായിട്ടുണ്ട് ഇദ്ദേഹം.

Exit mobile version