Picsart 23 04 29 19 34 09 337

വീണ്ടും എട്ടു ഗോളടിച്ച് ഗോകുലം കേരള

ഇന്ത്യൻ വനിതാ ലീഗിൽ ഗോകുലം കേരളക്ക് ഒരു വലിയ വിജയം കൂടെ. ഇന്ന് അഹമ്മദാബാദിൽ നടന്ന ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ സ്പോർട്സ് ഒഡീഷയെ നേരിട്ട ഗോകുലം കേരള 8-1ന്റെ വിജയമാണ് സ്വന്തമാക്കിയത്. ആദ്യ മത്സരത്തിലും ഗോകുലം 8 ഗോളുകൾ അടിച്ചിരുന്നു. അന്ന് ഈസ്റ്റ് ബംഗാളിനെതിരെ 8-2നായിരുന്നു ഗോകുലം വിജയിച്ചത്.

ഇന്ന് ഗോകുലത്തിനായി നേപ്പാൾ താരം സബിത്ര 4 ഗോളുകൾ അടിച്ചു. 7, 62, 63, 79 മിനുട്ടുകളിൽ ആയിരുന്നു സബിത്രയുടെ ഗോളുകൾ. വിവിയൻ ഇരട്ട ഗോളുകളും ഷിൽകി, ഗ്രേസ് എന്നിവർ ഒരോ ഗോൾ വീതവും നേടി. ഇനി മെയ് 2ന് നടക്കുന്ന അടുത്ത മത്സരത്തിൽ ഹോപ്സ് എഫ് സിയെ ഗോകുലം കേരള നേരിടും.ആ

Exit mobile version