മത്സരത്തിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ച് ബ്രസീലിയൻ താരം

- Advertisement -

കേട്ടുകേൾവി ഇല്ലാത്ത കാഴ്ചകളാണ് അറീന ഡാ ബൈക്സടയിലെ ഫുട്ബോൾ ആരാധകർക്ക് കാണാൻ കഴിഞ്ഞത്. മൊബൈൽ അഡിക്ഷൻ എന്ന് കേട്ടിട്ടുണ്ടെങ്കിലും ഇത്തരമൊരു അഡിക്ഷൻ ആരും കേട്ട് കാണില്ല. ഫുട്ബോൾ മാച്ചിനിടെയാണ് ബ്രസീലിയൻ ഗോൾകീപ്പറായ സാന്റോസ് മൊബൈൽ ഫോൺ ഉപയോഗിച്ചത്.

ആരാധകരിൽ നിന്നും പ്രതിഷേധം ഉയർന്നപ്പോൾ താരം മൊബൈൽ ഉപേക്ഷിച്ചു. അത്ലറ്റികോ പരാനെന്സിന്റെ ഗോൾകീപ്പറായ സാന്റോസ് നെറ്റോ അത്ലറ്റികോ മിനെയ്‌റോക്കെതിരായ മത്സരത്തിനിടെയാണ് മൊബൈൽ ഫോൺ ഉപയോഗിച്ചത്. മത്സരത്തിനൊടുവിൽ അത്ലറ്റികോ പരാനെന്സിന് 2 -1 ന്റെ പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement