Picsart 23 02 10 00 05 03 004

500 ലീഗ് ഗോളുകൾ എന്ന ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

ക്രിസ്റ്റ്യാനോ റൊണാൾഡോ ഫുട്ബോൾ കരിയറിൽ ഒരു പുതിയ ചരിത്രം കൂടെ സൃഷ്ടിച്ചു. ഇന്ന് സൗദിയിൽ അൽ നാസറും അൽ വെഹ്ദയും തമ്മിലുള്ള മത്സരത്തിൽ ആദ്യ പകുതിയിൽ തന്നെ രണ്ടു ഗോളുകൾ നേടിയതോടെ പോർച്ചുഗീസ് ഫുട്ബോൾ ഇതിഹാസം തന്റെ കരിയറിലെ 500-ാം ലീഗ് ഗോൾ എന്ന നാഴികകല്ല് പിന്നിട്ടു. റൊണാൾഡോ ഇന്ന് ഇരട്ട ഗോളുകൾ നേടിയതോടെ അദ്ദേഹം പ്രൊഫഷണൽ കരിയറിൽ നേടിയ ലീഗ് ഗോളുകളുടെ എണ്ണം 501 ആയി.

സ്പോർട്ടിംഗ് ക്ലബിലൂടെ കരിയർ ആരംഭിച്ച റൊണാൾഡോ അവിടെ 3 ലീഗ് ഗോളുകൾ നേടി. പിന്നീട് അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് മാറി, അവിടെ രണ്ട് ഘട്ടങ്ങളിലായി 103 ഗോളുകൾ നേടി. റൊണാൾഡോ പിന്നെ റയൽ മാഡ്രിഡ് ജേഴ്സിയിൽ 311 ലീഗ് ഗോളുകളും നേടി നേടി റയൽ മാഡ്രിഡാണ് പട്ടികയിൽ അടുത്തത്. റയൽ മാഡ്രിഡിൽ നിന്ന് യുവന്റസിലേക്ക് നീങ്ങി അവിടെ 81 ഗോളുകളും നേടി. ഇപ്പോൾ, തന്റെ ഏറ്റവും പുതിയ ക്ലബ്ബായ അൽ നാസറിലും ഗോളടി തുടരുകയാണ് റൊണാൾഡോ.

Exit mobile version