Site icon Fanport

50 മത്സരങ്ങളിൽ ഗോൾ അടിക്കുന്ന ആദ്യ ഇന്ത്യൻ താരമായി ഛേത്രി

ഇന്ത്യൻ ഫുട്ബോളിൽ ഒരു പുതിയ റെക്കോർഡ് കൂടെ ഛേത്രി സ്വന്തമാക്കി. ഇന്ന് കുറാസാവോയ്ക്ക് എതിരെ ഗോൾ നേടിയതോടെ 50 അന്താരാഷ്ട്ര മത്സരങ്ങളിൽ ഗോൾ അടിക്കുന്ന ആദ്യ ഇന്ത്യൻ താരമായി ഛേത്രി മാറി. വേറെ ഒരു ഇന്ത്യൻ താരവും ആ റെക്കോർഡിൽ ഇതുവരെ എത്തിയിരുന്നില്ല. ഇന്ന് തന്നെ 108 മത്സരം കളിച്ചി കൊണ്ട് ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുന്ന താരമായും ഛേത്രി മാറിയിരുന്നു.

ഇന്ന് ആദ്യ പകുതിയിൽ പെനാൾട്ടിയിൽ നിന്നായിരുന്നു ഛേത്രിയുടെ ഗോൾ. 108 മത്സരങ്ങളിൽ നിന്നായി ഛേത്രി നേടുന്ന 68ആം ഗോളായിരുന്നു ഇത്. ഇന്നത്തെ ഗോളോടെ 29 രാജ്യങ്ങൾക്ക് എതിരെ ഛേത്രി ഗോളുകൾ അടിച്ചു.

Exit mobile version