Picsart 24 03 16 22 20 18 867

5 ഗോളടിച്ച് ബയേൺ!! ഇരട്ട ഗോളുമായി ജമാൽ മുസിയാല

ബുണ്ടസ് ലീഗയിൽ ഇന്ന് നടന്ന മത്സരത്തിൽ ബയേൺ ഡാർമ്സ്റ്റാഡ്റ്റിനെ തോൽപ്പിച്ചു. ഏഴ് ഗോളുകൾ പിറന്ന മത്സരത്തിൽ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് ആയിരുന്നു ബയേണിന്റെ വിജയം. ജമാൽ മുസിയാല ഇരട്ട ഗോളുകളുമായി ബയേൺ തിളങ്ങി.

28ആം മിനുട്ടിൽ സ്കാർകെയുടെ ഗോളിൽ ഹോം ടീമാണ് ലീഡ് എടുത്തത്. 36ആം മിനുട്ടിൽ മുസിയാലയുടെ ഗോളിൽ ബയേൺ സമനില നേടി. ഹാരി കെയ്നിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ. ആദ്യ പകുതിയുടെ അവസാനം കെയ്നിന്റെ ഗോളിൽ ബയേൺ ലീഡിൽ എത്തി. കെയ്ൻ ഈ ഗോളോടെ ബുണ്ടസ് ലീഗയിൽ 31 ഗോളിൽ എത്തി.

64ആം മിനുട്ടിൽ മുസിയാല വീണ്ടും ബയേണായി ഗോൾ നേടി. ഗ്നാബറി, മാത്യുസ് ടെൽ എന്നിവരും ഇതിനു ശേഷം ബയേണായി ഗോൾ നേടി. 5-2ന്റെ വിജയവും ബയേൺ ഉറപ്പിച്ചു. ഈ ജയത്തോടെ ബയേൺ 26 മത്സരങ്ങളിൽ നിന്ന് 60 പോയിന്റുമായി രണ്ടാമത് നിൽക്കുന്നു. 25 മത്സരങ്ങളിൽ നിന്ന് 67 പോയിന്റുമായി ലെവർകൂസൻ ആണ് ഇപ്പോഴും ഒന്നാമത് ഉള്ളത്.

Exit mobile version