സന്തോഷ് ട്രോഫി ക്യാമ്പിനായുള്ള 37 അംഗ ടീം കേരളം പ്രഖ്യാപിച്ചു

- Advertisement -

2017-18 സന്തോഷ് ട്രോഫി സീസണായുള്ള ഒരുക്കങ്ങൾ കേരളം തുടങ്ങി. സന്തോഷ് ട്രോഫിക്കായുള്ള ടീമിനെ തിരഞ്ഞെടുക്കാൻ ഉള്ള സാധ്യതാ ടീമിനെ കേരളം ഇന്ന് പ്രഖ്യാപിച്ചു. 37 അംഗ ടീമിനെയാണ് സന്തോഷ് ട്രോഫി ക്യാമ്പിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്.

കഴിഞ്ഞ സന്തോഷ് ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച കേരളം ഇത്തവണ ഒരു പടികൂടെ കടക്കുമെന്നാണ് പ്രതീക്ഷ. സതീവൻ ബാലൻ ആണ് കേരളത്തിന്റെ പരിശീലകൻ. അസിസ്റ്റന്റ് കോച്ചായി എ എഫ് സി എ ലൈസൻസുള്ള കോച്ച് ബിജേഷ് ബെന്നുമുണ്ട്.

ഡിസംബർ 10ന് ടീം അംഗങ്ങൾ കാര്യവട്ടം എൽ എൻ സി പി ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യാൻ കെ എഫ് എ നിർദേശംക്കൊടുത്തിട്ടുണ്ട്.

ടീം;

ഗോൾ കീപ്പർ;

സുഹൈബ് (മലപ്പുറം)
അഖിൽ സോമൻ (കോട്ടയം)
ശ്രീരാജ് (തിരുവനന്തപുരം)

ഡിഫൻസ്;

ഹരി ബൈസൺ (തിരുവനന്തപുരം)
അനന്ദു എസ് (കൊല്ലം)
ജസ്റ്റിൻ ജോർജ് (കോട്ടയം)
അജാസ് എസ് സജീവ് (കോട്ടയം)
അഭിജിത്ത് (തൃശ്ശൂർ)
മുഹമ്മദ് ഷെറി (മലപ്പുറം)
മുഹമ്മദ് നിഷാൻ (പാലക്കാട്)
മുഹമ്മദ് ശുഹൈബ് (ആലപ്പുഴ)
ഫർഷാദ് (പാലക്കാട്)
സാദിഖ് അലി (മലപ്പുറം)
മുഹമ്മദ് മർസൂക് (മലപ്പുറം)
ശ്രീകാന്ത് (കണ്ണൂർ)
ജിബിൻ വർഗീസ് (വയനാട്)

മിഡ്ഫീൽഡർ

രാംജിത് (തിരുവനന്തപുരം)
അമോം രാജു സിംഗ് (കൊല്ലം)
അഭിജിത് (കോട്ടയം)
ബിജേഷ് ബാലൻ (കോട്ടയം)
അനൂപ് സുരേഷ് (കൊല്ലം)
മാത്യു പൗലോസ് (എറണാകുളം)
നിംഷാദ് റോഷൻ (എറണാകുളം)
വിവേദ് കെ (പാലക്കാട്)
ജിയാദ് ഹസൻ (മലപ്പുറം)
അഷ്ഫർ (കണ്ണൂർ)
മുഹമ്മദ് റാഫി (വയനാട്)
മുഹമ്മദ് സിയാദ് (കാസർഗോഡ്)
എൽദോസ് സണ്ണി (ഇടുക്കി)

ഫോർവേഡ്

ഷംനാസ് (ഇടുക്കി)
വിഷ്ണു വി നായർ (പത്തനംതിട്ട)
ജിതിൻ എം എസ് (തൃശ്ശൂർ)
രാജു എം (പാലക്കാട്)
ഇർഫാൻ (പാലക്കാട്)
മുഹമ്മദ് റാഷിദ് (കോഴിക്കോട്)
റോഷൻ കുമാർ (കാസർഗോഡ്)
ബാദ്ഷ (മലപ്പുറം)

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement