
ഐ ലീഗിലേക്ക് തിരിച്ചെടുക്കുമെന്ന പ്രതീക്ഷയിൽ മൂന്ന് വിദേശ താരങ്ങളുടെ കരാർ പുതുക്കി ചർച്ചൊൽ ബ്രദേഴ്സ്. അറ്റാക്കിംഗ് താരമായ വില്ലിസ് പ്ലാസ, സിസെ ഗ്വാഡ, ഡിഫൻഡർ എൽദൊർ ഹുസൈൻ എന്നിവരുമായുള്ള കരാറാണ് ചർച്ചിൽ പുതുക്കിയത്. മൂന്നു താരങ്ങളും പുതിയ സീസൺ സമയത്ത് ഇന്ത്യയിലേക്ക് തിരിച്ചെത്തും. ട്രിനിഡാഡ് ആൻഡ് ടൊബേഗോ താരമായ പ്ലാസ സീസൺ അവസാനമായിരുന്നു ചർച്ചിലിൽ എത്തിയത്.
കഴിഞ്ഞ സീസൺ ഐലീഗിൽ നിന്ന് റിലഗേറ്റ് ആയ ചർച്ചിൽ ലീഗിൽ തുടരാനാകുമെന്ന പ്രതീക്ഷയിൽ തന്നെയാണ്. ഇതിനായി എ ഐ എഫ് എഫുമായി ചർച്ചിൽ ബ്രദേഴ്സ് ചർച്ചകളും നടത്തുന്നുണ്ട്. ഗോവയിൽ നിന്നുള്ള ഏക ഐലീഗ് ക്ലബാണ് ചർച്ചിൽ. ഇന്ത്യൻ ഫുട്ബോളിന് ക്ലബ് നൽകിയ സംഭാവന പരിഗണിച്ച് റിലഗേഷൻ പിൻവലിക്കുമെന്ന് തന്നെയാണ് ഇപ്പോഴും ക്ലബ് മാനേജ്മെന്റിന്റെ പ്രതീക്ഷ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial