മൂന്നു മലയാളികളുമായി ബെംഗളൂരു എഫ് സി ബി ടീം, സെക്കൻഡ് ഡിവിഷനിൽ കളിക്കും

- Advertisement -

ഇന്ത്യൻ സൂപ്പർ ലീഗ് ടീം ബെംഗളൂരു ഫുട്ബോൾ ക്ലബ്‌ തങ്ങളുടെ റിസർവ് ടീമിനെ പ്രഖ്യാപിച്ചു. 28 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്
U23 കളിക്കാരെയാണ് ടീമിൽ പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത്. ബെംഗളുരുവിന്റെ ബെല്ലാരി റെസിഡൻഷ്യൽ അക്കാഡമിയിൽ നിന്നും രണ്ടു പേരും ഇന്ത്യൻ u19 ദേശീയ ടീമിൽ നിന്നും 7 പേരും ടീമിൽ സ്ഥാനം കണ്ടെത്തി. ഇന്ത്യൻ ദേശീയ താരങ്ങളായ ഗുർപ്രീത് സിംഗ് സന്ധുവിനെയും ഡാനിയൽ പൂയിയയെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 3 മലയാളി താരങ്ങളും ടീമിൽ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. ഷൈൻ ഖാനും, ലിയോ അഗസ്റ്റിനും അമൽ ദാസുമാണ് ടീമിലെ മലയാളി സാന്നിദ്ധ്യങ്ങൾ.

എ എഫ് സി പ്രോ ലൈസെൻസ് ഹോൾഡറും മുൻ ഇന്ത്യൻ താരവും നിലവിൽ ബെംഗളുരുവിന്റെ അസിസ്റ്റന്റ് കോച്ചുമായ നൗഷാദ് മൂസയാണ് ടീമിന്റെ മുഖ്യ പരിശീലകൻ. ടീമിന്റെ റിസർവ് സ്‌ക്വാഡ് തങ്ങളുടെ സീനിയർ ടീമിലേക്കുള്ള കൂടുതൽ താരങ്ങളുടെ കടന്നുവരവിന്‌ സഹായിക്കുമെന്ന് ക്ലബ്ബിന്റെ സി ഇ ഒ മന്ദാർ താമെൻഹേ അഭിപ്രായപ്പെട്ടു.

യുവതാരങ്ങൾക്ക്മികച്ച അവസരമാണ് ഈ ടീമെന്നും എന്നാൽ ആദ്യ സീസൺ തികച്ചും വെല്ലുവിളികൾ ഉയർത്തുന്നതാണെന്നും മുഖ്യ പരിശീലകൻ നൗഷാദ് മൂസ പറഞ്ഞു
ബെംഗളൂരു ഫുട്ബോൾ സ്റ്റേഡിയത്തിൽ പരിശീലിക്കുന്ന ടീം ഈ സീസണിലെ രണ്ടാം ഡിവിഷൻ ഐ ലീഗിലും ബെംഗളൂരു സൂപ്പർ ഡിവിഷനിലും പങ്കെടുക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. കൂടാതെ ടീമിലെ u18 താരങ്ങൾ u18 ഐ ലീഗിലും പങ്കെടുക്കും.

ടീം;

ഗോൾകീപ്പർമാർ: ഷൈൻ ഖാൻ ചിലപ്പുറം, ആദിത്യ പത്ര, ഗുർപ്രീത് സിംഗ്, ജാഫർ മൊണ്ഡൽ

പ്രതിരോധം: അഷീർ അക്തർ, B ലാൽത്തുലുങ്ക, ഷഹബാസ്, പ്രശാന്ത് കലിംഗ, നംഗ്യാൽ ബൂട്ടിയ, അമൽ ദാസ്, വി ലാലിങ്‌സാമ

മധ്യനിര: മിറോൺ മെൻഡസ്, സുമൻ സർക്കാർ, ഖാർലു്ഖി, അസറുദ്ധീൻ, റോബിൻസൺ, ബിദ്യാനന്ദ സിംഗ്, അജയ് ഛേത്രി, ഷെൽട്ടൻ പോൾ, ലാൽറിൻഫെല, ബിശ്വകുമാർ ഡാർജീ, ലിയോൺ അഗസ്റ്റിൻ, റോഷൻ സിംഗ്

മുന്നേറ്റനിര: എഡ്‌മണ്ട് ലാൽറിൻഡിക, പരാഗ് ശ്രീവാസ്, ക്ലീറ്റസ് പോൾ, ഡാനിയൽ, കിഷോറി

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement