സെക്കൻഡ് ഡിവിഷൻ; പൂനെ സിറ്റി റിസേർവ്സിന് വിജയം

സെക്കൻഡ് ഡിവിഷൻ ഐലീഗിൽ പൂനെ സിറ്റിക്ക് വിജയം. ഇന്നലെ നടന്ന മത്സരത്തിൽ ലോൺ സ്റ്റാർ കാശ്മീരിനെയാണ് പൂനെ സിറ്റി റിസേർവ്സ് തോൽപ്പിച്ചത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു പൂനെ സിറ്റിയുടെ വിജയം. ആദ്യ 28 മിനുട്ടുകളിൽ 2 ഗോളിന് പിറകിലായിരു‌ന്നു പൂനെ, പിന്നീട് തിരിച്ചടിച്ചായിരുന്നു ജയം. പൂനെയ്ക്കായി ജേക്കബ് ഇരട്ട ഗോളുകളും ഗൗരവ് ബോറ ഒരു ഗോളും നേടി.

ജയത്തോടെ പൂനെ സിറ്റി ഗ്രൂപ്പിലെ മൂന്നാം സ്ഥാനം ഉറപ്പിച്ചു. ഒരു മത്സരം മാാത്രം ശേഷിക്കെ 9 മത്സരങ്ങളിൽ നിന്നായി 13 പോയന്റാണ് പൂനയ്ക്ക് ഉള്ളത്. ലോൺ സ്റ്റാർ കാശ്മീർ 2 പോയന്റുമായി അവസാന സ്ഥാനത്താണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial