Picsart 22 12 20 14 08 19 479

2026 ലോകകപ്പിൽ ഇന്ത്യക്ക് സാധ്യതയുണ്ട് എന്ന് ഫിഫ പ്രസിഡന്റ്

2026 ലോകകപ്പിൽ ഇന്ത്യ യോഗ്യത നേടാൻ സാധ്യത ഉണ്ട് എന്ന് ഫിഫ പ്രസിഡന്റ് ഇൻഫന്റിനോ. 2026 ലോകകപ്പിൽ 32 ടീമുകൾ എന്നത് 48 ടീമുകൾ ആകും എന്നും അതുകൊണ്ട് തന്നെ ഇന്ത്യക്ക് സാധ്യതകൾ കൂടുതൽ ആണെന്നും ഫിഫ പ്രസിഡന്റ് ഇൻസ്റ്റഗ്രാമിലൂടെ പറഞ്ഞു. ഇന്ത്യയുടെ ലോകകപ്പ് സാധ്യതയെ കുറിച്ച് ഒരു ആരാധകൻ ചോദിച്ചതിനെ കുറിച്ച് മറുപടി പറയുകയായിരുന്നു ഇൻഫന്റീനോ.

ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് ഫിഫക്ക് ഒരു ഉറപ്പ് നൽകാൻ ആകും എന്നും ഇന്ത്യൻ ഫുട്ബോളിൽ വലിയ ഇന്വസ്റ്റ്മെന്റ് ഫിഫ നടക്കുന്നുണ്ട് എന്നും. ഇന്ത്യൻ ഫുട്ബോളിനെ വലുതാക്കാൻ ഫിഫ പ്രവർത്തിക്കുന്നുണ്ടെന്നും ഇൻഫന്റീനോ പറഞ്ഞു. ഇന്ത്യ ഒരു വലിയ രാജ്യമാണെന്നും ഫുട്ബോളിലും അവർ വലുതായി ഉണ്ടാകണം എന്നും ഇൻഫന്റീനോ പറഞ്ഞു.

Exit mobile version