
റഷ്യൻ ലോകകപ്പിന്റെ ഔദ്യോഗിക പോസ്റ്റർ പുറത്തിറങ്ങി. ലോകകപ്പ് ഗ്രൂപ്പ് ഡ്രോ നടക്കുന്നതിനു ഏതാനം ദിവസങ്ങൾക്ക് മുമ്പേയാണ് പോസ്റ്റർ പുറത്തിറക്കിയത്. സോവിയറ്റ് ഫുട്ബോൾ ഇതിഹാസം ലെവ് യാഷിനാണ് പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രശസ്തനായ റഷ്യൻ ആർട്ടിസ്റ് ഇഗോർ ഗുരോവിച്ചാണ് പോസ്റ്റർ രൂപകൽപ്പന നടത്തിയത്. സോവിയറ്റ് യൂണിയനിൽ പണ്ട് പ്രചാരത്തിലിരുന്ന പോസ്റ്ററുകളുടെ മാതൃകയിലാണ് ലോകകപ്പ് പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്.
ഫുട്ബോളിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിൽ ഒരാളാണ് ബ്ലാക്ക് സ്പൈഡർ എന്നറിയപ്പെട്ടിരുന്ന ലെവ് യാഷിൻ . ബാലൻ ദേ’ ഓർ നേടിയിട്ടുള്ള ഏക ഗോൾ കീപ്പറും യാഷിനാണ്. 1958, 1962, 1966 and 1970 നാല് ലോകകപ്പുകളിൽ യാഷിൻ പങ്കെടുത്തിട്ടുണ്ട്. 150 ൽ അധികം പെനാൽറ്റി കിക്കുകൾ സേവ് ചെയ്ത യാഷിന്റെ റെക്കോർഡ് ഇന്നും തകർക്ക പെടാതെ കിടക്കുന്നു. IFFHS 20 നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഗോൾകീപ്പറായി തിരഞ്ഞെടുത്തതും ലെവ് യാഷിനെയാണ്. പന്തിനായി ചാടുന്ന യാഷിനെയാണ് പോസ്റ്ററിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. പഴയ ഫുട്ബോളിന്റെ മുകളിൽ റഷ്യൻ ഭൂപടം ആലേഖനം ചെയ്തിരിക്കുന്നു. കലാസ്വാദകരും ഫുട്ബോൾ ആരാധകരും ഒരു പോലെ കാത്തിരുന്നതാണ് ലോകകപ്പിന്റെ പോസ്റ്ററിനായി. 2018 ജൂൺ 14 മുതൽ ജൂലൈ 15 വരെയാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുക.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial