സെവൻസ് റാങ്കിംഗ്, 2016-17 സീസൺ അൽ മദീന ചെർപ്പുള്ളശ്ശേരിക്ക് സ്വന്തം

- Advertisement -

പ്രഥമ സോക്കർ സിറ്റി- ഫാൻപോർട്ട് റാങ്കിംഗ് ടേബിൽ ആരംഭിച്ച മാസം മുതൽ ഒന്നാം സ്ഥാനം കൈക്കലാക്കി വെച്ചിരിന്ന മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരി തന്നെ സീസൺ ഒടുക്കത്തിലും ആ ടേബിളിലെ ഒന്നാം സ്ഥാനം നിലനിർത്തി. 149 മത്സരങ്ങളിൽ 326 പോയന്റോടെയാണ് അൽ മദീന ചെർപ്പുള്ളശ്ശേരി 2016-17 സീസണിലെ ഒന്നാം സ്ഥാനം കൈക്കലാക്കിയത്.

ഒന്നാം സ്ഥാനത്തിൻ അൽ മദീന ചെർപ്പുള്ളശ്ശേരിക്ക് കാര്യമായ മത്സരം സീസണിൽ ഒരു ഘട്ടത്തിലും നേരിടേണ്ടി വന്നില്ല. രണ്ടാം സ്ഥാനത്ത് ഫിഫാ മഞ്ചേരി ആണ് എത്തിയത്. 117 മത്സരങ്ങളിൽ നിന്നായി 234 പോയന്റാണ് ഫിഫാ മഞ്ചേരിക്ക് ഉള്ളത്. സീസണിന്റെ അവസാനത്തിൽ വൻ കുതിപ്പ് നടത്തിയ ബ്ലാക്ക് & വൈറ്റ് കോഴിക്കോട് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ അവസാന ലാപ്പിൽ പിന്തള്ളിക്കൊണ്ട് റാങ്ക് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ മാസത്തെ റാങ്കിംഗ് വരെ സൂപ്പറായിരുന്നു മൂന്നാം സ്ഥാനത്ത്. ബ്ലാക്കിന് 110 മത്സരങ്ങളിൽ നിന്ന് 218 പോയന്റാണ് ഉള്ളത്. സൂപ്പറിന് 107 മത്സരങ്ങളിൽ നിന്ന് 208 പോയന്റും.

മെഡിഗാഡ് അരീക്കോട്, ആലുക്കാസ് തൃശ്ശൂർ, കെ എഫ് സി കാളിക്കാവ്, ശാസ്ത മെഡിക്കൽസ്, എ വൈ സി ഉച്ചാരക്കടവ്, ജവഹർ മാവൂർ എന്നിവരാണ് യഥാക്രമം അഞ്ചു മുതൽ പത്തുവരെ സ്ഥാനങ്ങളിൽ ഉള്ളത്. ഒറ്റ മത്സരം പോലും വിജയിക്കാൻ കഴിയാത്ത എഫ് സി മുംബൈയാണ് റാങ്കിംഗിലെ അവസാന സ്ഥാനത്ത്.

Advertisement