പത്ത് പേരായി ചുരുങ്ങിയിട്ടും വിജയം പിടിച്ചെടുത്ത് ഇറ്റലി

- Advertisement -

സാംബിയയെ ആവേശകരമായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ കീഴ്പ്പെടുത്തി ഇറ്റലിയ്ക്ക് അണ്ടര്‍ 20 ലോകകപ്പ് സെമി സ്ഥാനം. 3-2 എന്ന സ്കോറിനാണ് ഇറ്റലി വിജയം പിടിച്ചെടുത്തത്. 4ാം മിനുട്ടില്‍ പാറ്റ്സണ്‍ ഡാക്ക സാംബിയയ്ക്കായി ആദ്യ ഗോള്‍ നേടി. ഇറ്റലി പലതവണ ഗോള്‍ മടക്കുവാനുള്ള ശ്രമം നടത്തിയെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. ഇടവേളയ്ക്ക് തൊട്ടു മുമ്പ് ഇറ്റലിയുടെ ഗൂസെപ്പേ പെസേല്ലയ്ക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചത് ഇറ്റലിയ്ക്ക് തിരിച്ചടിയായി.

രണ്ടാം പകുതി ആരംഭിച്ച് 5 മിനുട്ടുകള്‍ക്കകം ഇറ്റലി സമനില ഗോള്‍ നേടി. റിക്കാര്‍ഡോ ഓര്‍സോലിനി ടൂര്‍ണ്ണമെന്റിലെ തന്റെ നാലാം ഗോള്‍ നേടുകയായിരുന്നു. 84ാം മിനുട്ടില്‍ സാംബിയ വീണ്ടും ലീഡ് നേടി. ഫാഷന്‍ സകാലയും ടൂര്‍ണ്ണമെന്റിലെ 4ാം ഗോള്‍ നേടി. വിജയം ഉറപ്പിച്ച് മുന്നേറിയ സാംബിയയ്ക്ക് മത്സരം അവസാനിക്കുവാന്‍ രണ്ട് മിനുട്ടുകള്‍ മാത്രം അവസാനിക്കാനിരിക്കെ ഇറ്റലി വീണ്ടും സമനില ഗോള്‍ കണ്ടെത്തി. പകരക്കാരനായി ഇറങ്ങിയ ഫെഡ്രിക്കോ ഡിമാര്‍ക്കോ നേടിയ മികച്ചൊരു ഫ്രീകിക്ക് ഗോള്‍ മത്സരം അധിക സമയത്തേക്ക് ചെന്നെത്തിയ്ക്കുകയായിരുന്നു. 11ാം മിനുട്ടില്‍ ലൂക വിഡോയുടെ ഹെഡ്ഡര്‍ ഗോളിലൂടെ ഇറ്റലി ക്വാര്‍ട്ടര്‍ ഫൈനല്‍ വിജയവും ചരിത്രത്തിലാദ്യമായി സെമി എന്ന സ്വപ്നവും നേടിയെടുക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement