Picsart 24 06 19 03 40 01 200

10 ദിവസത്തിനകം നഷ്ടപരിഹാരം ലഭിച്ചില്ല എങ്കിൽ AIFFന് എതിരെ നിയമനടപടി എന്ന് സ്റ്റിമാച്

10 ദിവസത്തിനകം നൽകാനുള്ള പണം നൽകിയില്ല എങ്കിൽ എ ഐ എഫ് എഫിന് എതിരെ നിയമനടപടിയുമായി മുന്നോട്ട് പോകും എന്ന് മുൻ ഇന്ത്യൻ പരിശീലകൻ സ്റ്റിമാച്. കഴിഞ്ഞ ദിവസം ഇന്ത്യ സ്റ്റിമാചിനെ പരിശീലക സ്ഥാനത്തു നിന്നു ഒഴിവാക്കിയതായി പ്രഖ്യാപിച്ചിരുന്നു. എ ഐ എഫ് എഫിന്റെ നിലപാടിനെതിരെ ഫിഫ ട്രൈബ്യൂണലിൽ കേസ് ഫയൽ ചെയ്യുമെന്നും സ്റ്റിമാച് മുന്നറിയിപ്പ് നൽകി.

2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ഇന്ത്യൻ ടീമിൻ്റെ മോശം പ്രകടനത്തിന് പിന്നാലെ ആയിരുന്നു സ്റ്റിമാചിനെ പുറത്താക്കാനുള്ള തീരുമാനം എത്തിയത് ‌ ഇന്ത്യൻ ടീമിനൊപ്പമുള്ള സമയം തൻ്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചുവെന്നും ക്രൊയേഷ്യൻ കോച്ച് പറഞ്ഞു.

“ഞാൻ നിങ്ങളോട് ദയയോടെ ഉടൻ നഷ്ടപരിഹാരം നൽകാൻ ആവശ്യപ്പെടുന്നു, എന്നാൽ അടുത്ത പത്ത് (10) ദിവസത്തിനുള്ളിൽ, ഈ കരാർ അവസാനിപ്പിക്കുന്നതിന്, എനിക്ക് നൽകാനുള്ള പണം നൽകുക. അല്ലാത്ത പക്ഷ. എഐഎഫ്എഫിന് എതിരെ പരാതി നൽകും. സ്റ്റിമാച് പറഞ്ഞു.

ഏഷ്യൻ ഗെയിംസിന്റെ ടീമിൽ പ്രസിഡൻ്റ് മിസ്റ്റർ ചൗബെയും SAI (സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ) ഉദ്യോഗസ്ഥരും ചേർന്ന് ഇടപെടൽ നടത്തി എന്നും സ്റ്റിമാച് പറഞ്ഞു. മൂന്ന് മുതിർന്ന കളിക്കാരെ അവർ ടീമിൽ ഉൾപ്പെടുത്തി, ഏഷ്യൻ ഗെയിംസിനുള്ള എൻ്റെ ഔദ്യോഗിക കളിക്കാരുടെ പട്ടിക മാറ്റി, ഏഷ്യൻ ഗെയിംസിൽ രാജ്യത്തെ പ്രതിനിധീകരിക്കുന്ന കളിക്കാരെ തീരുമാനിക്കാൻ ഐഎസ്എൽ ക്ലബ്ബുകളെ അനുവദിച്ചു. സ്റ്റിമാച് എ ഐ എഫിനെതിരെയും പ്രതികരിച്ചു.

Exit mobile version