“മെസ്സിയെ കുറ്റം പറഞ്ഞെങ്കിൽ അത് പെലെയുടെ ചിന്തകൾക്ക് പ്രശ്നം ഉള്ളത് കൊണ്ട്” ആൽബ

മെസ്സിക്ക് എതിരായി വിമർശനങ്ങൾ നടത്തിൽ ഫുട്ബോൾ ഇതിഹാസം പെലെയെ വിമർശിച്ച് ബാഴ്സലോണ ലെഫ്റ്റ് ബാക്ക് ജോർദി ആൽബ. ഇന്നലെ എസ്പാൻയോളിനെതിരായ മത്സരം വിജയിച്ച ശേഷമായിരുന്നു ആൽബ ഈ വിഷയത്തിൽ പ്രതികരിച്ചത്. മെസ്സിയെ കുറിച്ച് പെലെ പറഞ്ഞു എന്ന് പറഞ്ഞ് പ്രചരിക്കുന്ന കാര്യങ്ങൾ ശരിയാണെങ്കിൽ പെലെയ്ക്ക് എന്തോ പ്രശ്നമുണ്ട് എന്നാണ് തനിക്ക് തോന്നുന്നത് എന്ന് പെലെ പറഞ്ഞു. പെലെയുടെ ചിന്തകൾക്ക് എന്തോ പ്രശ്നമുണ്ടെന്നാണ് താൻ കരുതുന്നത് എന്നും ആൽബ പറഞ്ഞു.

രണ്ട് ദിവസം മുമ്പായിരുന്നു പെലെ മെസ്സിക്ക് എതിരെ വിമർശനങ്ങൾ ഉന്നയിച്ചത്. മെസ്സിയെ താൻ ലോകത്തെ മികച്ച താരമായി കരുതുന്നില്ല എന്ന് പെലെ പറഞ്ഞിരുന്നു. മെസ്സിക്ക് ഒരു കാലു കൊണ്ട് മാത്രമെ കളിക്കാൻ ആവു എന്നും അത് ഒരു കുറവായി താൻ കാണുന്നു എന്നും പെലെ പറഞ്ഞത് വിവാദമായിരുന്നു.

Exit mobile version