ബ്രസീലിൽ പാൽമെറാസ് ജേതാക്കൾ

ബ്രസീൽ ടോപ്പ് ഡിവിഷൻ ഫുട്‌ബോളിൽ പാൽമെറാസ് ജേതാക്കളായി. ഇത് പത്താം തവണയാണ് പാൽമെറാസ് ബ്രസീലിന്റെ ജേതാക്കളാവുന്നത്. വാസ്കോകെതിരെ ഇന്നലെ എതിരില്ലാത്ത ഒരു ഗോളിന്റെ ജയം നേടിയതോടെയാണ് അവർ കിരീടം ഉറപ്പിച്ചത്. ജയത്തോടെ 77 പോയിന്റുള്ള അവർ പിറകിലുള്ള ഫ്ലെമങ്ങോയുടെ സാധ്യതകൾ അവസാനിപ്പിക്കുകയായിരുന്നു.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം ഡേവേഴ്സൻ ആണ് മത്സരത്തിൽ പിറന്ന ഏക ഗോൾ നേടിയത്. ഈ സീസണിൽ ടീമിന് ഒരു മത്സരം കൂടെ ബാക്കിയുണ്ട്. ചാംപ്യന്മാരുടെ സ്വന്തം മൈതാനതാണ് അവരുടെ ശേഷിക്കുന്ന ഏക മത്സരം അരങ്ങേറുക. മുൻ ബ്രസീൽ പരിശീലകൻ സ്കൊളാരിയാണ്‌ ടീമിന്റെ പരിശീലകൻ.

Exit mobile version