Site icon Fanport

“നെയ്മറിന് ഈ വർഷം ബാലൻ ഡി ഓർ നേടാൻ ആകും”

നെയ്മറിന് ഈ വർഷം ബാലൻ ഡി ഓർ നേടാൻ ആകും എന്ന് ബ്രസീലിയൻ താരം കകാ‌. അവസാനമായി ബ്രസീലിൽ നിന്ന് ഒരു താരം ബാലൻ ഡി ഓർ നേടിയത് കകയിലൂടെ ആയിരുന്നു. എന്നാൽ ഇത്തവണ നെയ്മറിന് ആ നോട്ടത്തിൽ എത്താൻ ആകുമെന്ന് മുൻ മിലാൻ താരം പറഞ്ഞു. നെയ്മറിന് ബാലൻ ഡി ഓർ നേടാനുള്ള ടാലന്റ് ഉണ്ട്. ഈ വർഷം ഇതുവരെ മികച്ച പ്രകടനമാണ് നെയ്മർ കാഴ്ചവെച്ചതും. കക പറഞ്ഞു.

ഇനി വലിയ കിരീടങ്ങൾ കൂടെ നേടിയാൽ നെയ്മറിന് ബാലൻ ഡി ഓറിലേക്ക് എത്താമെന്നും കകാ പറഞ്ഞു. അവസാന രണ്ടു വർഷവും ബാലൻ ഡി ഓറിന്റെ അവസാന മൂന്നിൽ പോലും എത്താൻ നെയ്മറിനായിരുന്നില്ല. പരിക്ക് ആയിരുന്നു അവസാന വർഷങ്ങളിൽ നെയ്മറിന് വില്ലനായത്.

Exit mobile version