ഹോളണ്ടിനെതിരെ ഇന്ത്യ സൗഹൃദ മത്സരം കളിക്കുന്നില്ല എന്ന് വ്യക്തമാക്കി എ ഐ എഫ് എഫ്

- Advertisement -

നവംബറിൽ ഇന്ത്യ ഹോളണ്ടുമായി സൗഹൃദ മത്സരം കളിക്കും എന്ന വാർത്ത നിഷേധിച്ച് എ ഐ എഫ് എഫ്. നെതർലന്റ്സ് ഫുട്ബോൾ അസോസിയേഷനുമായി നല്ല ബന്ധവും പല സഹകരണങ്ങളും എ ഐ എഫ് എഫ് നടത്തുന്നുണ്ട് എന്നാൽ ഒരു സൗഹൃദ മത്സരം കളിക്കുന്നത് ചർച്ചയായിട്ടില്ല എന്നും ഇപ്പോൾ വന്മ വാർത്തകൾ തെറ്റാണെന്നും എ ഐ എഫ് എഫ് പറഞ്ഞു.

ഏഷ്യാ കപ്പിനായി ഒരുങ്ങുന്ന ഇന്ത്യ ഹോളണ്ടിനെ സൗഹൃദ മത്സരത്തിന് ക്ഷണിച്ചതായും അവർ സമ്മതിച്ചതായുമായിരുന്നു വാർത്തകൾ. ഇന്ത്യ ചൈനയോട് സൗഹൃദ മത്സരം കളിച്ച സമനില പിടിച്ചത് പിന്നാലെ ആയിരുന്നു ദേശീയ മാധ്യമങ്ങൾ ഇത്തരത്തിൽ ഒരു വാർത്ത പുറത്തു വിട്ടത്. വാർത്ത സ്ഥിതീകരിക്കാർ ആരും തങ്ങളെ ബന്ധപ്പെട്ടില്ല എന്നും എ ഐ എഫ് എഫ് പറഞ്ഞു. ഡിസംബറിൽ നടക്കുന്ന ഏഷ്യാ കപ്പിന് ഒരുങ്ങുന്ന ഇന്ത്യ നവംബറിൽ ഒരു സൗഹൃദ മത്സരം മാത്രമെ കളിക്കുകയുള്ളൂ‌.

Advertisement