സ്പാനിഷ് ഫുട്‌ബോളിന്റെ അധികാരം പിടിക്കാൻ ഒരുങ്ങി കസിയാസ്, തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും

- Advertisement -

സ്പാനിഷ് ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ഒരുങ്ങി റയൽ മാഡ്രിഡ് ഇതിഹാസം ഐകർ കസിയാസ്. നിലവിലെ പ്രസിഡന്റ് റൂബിയാലസിന് എതിരെ കസിയാസ് മത്സരിച്ചേക്കും എന്നാണ് സ്‌പെയിനിൽ നിന്നുള്ള റിപ്പോർട്ടുകൾ. നിലവിൽ പോർച്ചുഗീസ് ക്ലബ്ബ് പോർട്ടോയുടെ താരമാണ് കസിയാസ്.

ജൂണിൽ നടക്കുന്ന 2020 യൂറോ കപ്പിന് മുന്നോടിയായി സ്പാനിഷ് എഫ് എ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടന്നേക്കും. താൻ മത്സരിക്കും എന്ന കാര്യം കസിയാസ് സ്‌പെയിൻ കായിക മന്ത്രിയെയും തിരഞ്ഞെടുപ്പ് ചുമതലയുള്ള വകുപ്പിനെയും അറിയിച്ചതായാണ് റിപ്പോർട്ടുകൾ. സ്പാനിഷ് ഫുട്‌ബോൾ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളാണ് 38 വയസുകാരനായ കസിയാസ്. നീണ്ട 16 വർഷം സ്‌പെയിൻ ദേശീയ ടീം വല കാത്ത മുൻ റയൽ ഗോളിയായ കസിയാസ് രാജ്യത്തിനായി ലോകകപ്പ്, 2 യൂറോ കപ്പ് കിരീടങ്ങളും നേടിയിട്ടുണ്ട്.

Advertisement