സെപ്റ്റംബറിലെ മികച്ച ഗോൾ വലൻസിയയുടേത്

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അന്റോണിയോ വലൻസിയയുടെ എവർട്ടന് എതിരായ ഗോൾ സെപ്റ്റംബറിൽ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ഗോളായി തിരഞ്ഞെടുക്കപ്പെട്ടു. ആൽവാരോ മൊറാത്ത, ഫാബിയൻ ഡെൽഫ്, അഗ്യൂറോ അടക്കമുള്ളവരെ പിന്തള്ളിയാണ് യുനൈറ്റഡ് റൈറ്റ് ബാക്കായ വലൻസിയ പുരസ്കാരം സ്വന്തമാക്കിയത്.

സെപ്റ്റംബർ 17 ന് ഓൾഡ് ട്രാഫോഡിൽ എവർട്ടനെതിരായ എതിരില്ലാത്ത 4 ഗോളുകളുടെ ജയത്തിൽ നേടിയ ആദ്യ ഗോളാണ് വലൻസിയയെ ജേതാവാക്കിയത്. നെമഞ്ഞ മാറ്റിച് നൽകിയ പാസ്സ് ബോക്സിന് പുറത്തു നിന്ന് എവർട്ടൻ വലയിലെത്തിച്ചാണ് വലൻസിയ ഒന്നാംതരം ഗോൾ നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement