സാമുവൽ എറ്റു തുർക്കിയിലെ കോന്യാസ്പോർ ക്ലബിൽ

- Advertisement -

കാമറൂണിന്റെ എക്കാത്തേയും മികച്ച സ്ട്രൈക്കർ സാമുവൽ എറ്റു ഇനി തുർക്കി ക്ലബായ കോന്യാസ്പോറിൽ കളിക്കും. അന്റല്യാസ്പോറിൽ നിന്ന് താരം നേരത്തെ റിലീസ് വാങ്ങിയിരുന്നു. 18 മാസത്തേക്കാണ് കോന്യാസ്പോറുമായുള്ള എറ്റുവിന്റെ കരാർ.

ബാഴ്സലോണ, ഇന്റർ മിലാൻ തുടങ്ങിയ ക്ലബുകളിൽ തന്റെ മികച്ച കാലം കഴിച്ച താരമാണ് എറ്റു. 36കാരനായ എറ്റുവിന്റെ അവസാന ക്ലബാകും കോന്യാസ്പോർ എന്നാണ് കരുതുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement