മൂന്ന് താരങ്ങൾ ഇല്ലാതെ ബയേൺ

- Advertisement -

നാളെ രാത്രി നടക്കുന്ന ഡി എഫ് ബി പൊകാൽ മത്സരത്തിൽ മൂന്ന് താരങ്ങൾ ബയേണിനൊപ്പം ഉണ്ടാകില്ല. നാളെ റോഡിംഗ് ഹോസനെയാണ് ബയേൺ നേരിടുന്നത്. ഫോമിലേക്ക് തിരികെ വരുന്ന ബയേൺ നാളെ എളുപ്പം ജയിക്കാം എന്ന പ്രതീക്ഷയിലാണ്. ഹാമസ് റോഡ്രിഗസ്, ബോട്ടിങ്, ഉൾറേച് എന്നിവർ ആണ് നാളെ ബയേൺ നിരയിൽ ഇല്ലാ എന്ന് ഉറപ്പായത്. ബോട്ടങ്ങും റോഡ്രിഗസും പരിക്ക് കാരണം ആണ് കളിക്കാത്തത്.

ഗോൾകീപ്പർ ഉൾറേച് കുടുംബപരമായ കാരണങ്ങളാലാണ് നാളെ ഇല്ലാത്തത്. സീസണിലെ മോശം തുടക്കത്തിനു ശേഷം അവസാന മൂന്ന് മത്സരങ്ങളും വിജയിച്ച് തങ്ങളുടെ മികവിലേക്ക് ബയേൺ എത്തിയിട്ടുണ്ട് ഇപ്പോൾ. ഡി എഫ് ബി പൊകാലിന്റെ ആദ്യ റൗണ്ടിൽ ഡ്രോച്ടേർസനെ ബയേൺ ആയിരുന്നു ബയേൺ പരാജയപ്പെടുത്തിയിരുന്നത്.

Advertisement