“ഫുട്ബോൾ പെട്ടെന്ന് തുടങ്ങാൻ ശ്രമിക്കുന്നത് കൂടുതൽ അപകടങ്ങൾ ഉണ്ടാക്കും”

- Advertisement -

ഫുട്ബോൾ തിരക്കു പിടിച്ച് പുനരാരംഭിക്കേണ്ടതില്ല എന്ന് ഫിഫ പ്രസിഡന്റ് ഇൻഫന്റീനോ. ലോകത്ത് എല്ലാം പഴയതു പോലെയാകാൻ കാത്തിരിക്കുകയാണ് ഇപ്പോൾ വേണ്ടത്. തിരിക്കിട്ട് ഫുട്ബോൾ വീണ്ടും ആരംഭിക്കുന്നത് ലോകത്തെ കൂടുത പ്രശ്നങ്ങളിലേക്കാണ് നയിക്കുക. മനുഷ്യന് ജീവനാണേറ്റവും വില കൽപ്പിക്കേണ്ടത് എന്നും ഇൻഫന്റീനോ പറഞ്ഞു.

എല്ലാം പഴയതു പോലെ ആയാൽ ഫുട്ബോളിന് ലോകത്തെ സഹായിക്കാൻ ആകും. അപ്പോൾ ആണ് ഫുട്ബോളിന് ലോകത്ത് എല്ലാവിടെയും സന്തോഷം പരത്താൻ ആവുക എന്നും ഇൻഫന്റീനോ പറഞ്ഞു. ഒരു ലീഗോ ഒരു കിരീടമോ മനുഷ്യ ജീവനേക്കാൽ വിലയുള്ളതല്ല എന്നും അദ്ദേഹം പറഞ്ഞു.

Advertisement