ഫിഫ ക്ലബ് ലോകകപ്പ് തിയ്യതികളായി

Chelsea Champions League Winners Celebration
Credit: Twitter

ഫിഫ ക്ലബ് ലോകകപ്പിനുള്ള തിയ്യതികൾ പ്രഖ്യാപിച്ച് ഫിഫ. യുണൈറ്റഡ് അറബ് എമിറേറ്റിസിൽ നടക്കുന്ന ക്ലബ് ലോകകപ്പ് ഫെബ്രുവരി 3 മുതൽ 12 വരെയാണ് നടക്കുക. ഓരോ കോൺഫെഡറേഷന്റെയും കോണ്ടിനെന്റൽ കപ്പിലെ വിജയികളാവും ടൂർണമെന്റിൽ പങ്കെടുക്കുക. കൂടാതെ ആതിഥേയരായ യു.എ.ഇയിലെ ലീഗ് ചാമ്പ്യന്മാരായ അൽ ജസീറയും ടൂർണമെന്റിൽ മത്സരിക്കും. 8 മത്സരങ്ങളാവും ഫിഫ ക്ലബ് ലോകകപ്പിൽ ഉണ്ടാവുക.

ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ചെൽസി, എ.എഫ്.സി ചാമ്പ്യൻസ് ലീഗ് ജേതാക്കളായ അൽ ഹിലാൽ,CAF ചാമ്പ്യൻസ് ലീഗ് ജേതാക്കളായ അൽ അഹ്‍ലി, CONCACAF ചാമ്പ്യൻസ് ലീഗ് ജേതാക്കളായ മോന്റെററി, OFC പ്രതിനിധികളായ ഓക്‌ലാൻഡ് സിറ്റി, CONMEBOL കോപ്പ ലിബെർട്ടഡോറസ് ജേതാക്കളായ പൽമെയ്‌റസ്, ആതിഥേയരായ യു.എ.ഇയിലെ പ്രൊ ലീഗ് ജേതാക്കളായ അൽ ജസീറ എന്നിവരാണ് ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകൾ.

യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ചെൽസിയും CONMEBOL ജേതാക്കളായ പൽമെയ്‌റസും നേരിട്ട് സെമി ഫൈനൽ യോഗ്യത നേടും.

Previous articleചരിത് അസലങ്കയ്ക്ക് ടെസ്റ്റ് അരങ്ങേറ്റം, ബാറ്റിംഗ് തിരഞ്ഞെടുത്ത് ശ്രീലങ്ക
Next articleന്യൂസിലാൻഡിന്റെ രാക്ഷനായി രവീന്ദ്ര, ഇന്ത്യ – ന്യൂസിലാൻഡ് ടെസ്റ്റ് സമനിലയിൽ