പോലീസ് പ്രീക്വാര്‍ട്ടര്‍: പത്ത് ടീമുകളായി, ആറ് ടീമുകളെ ഇന്ന് രാത്രിയോടെ വ്യക്തമാവും

മലപ്പുറം: 67-ാമത് ബി എന്‍ മല്ലിക് ആള്‍ ഇന്ത്യാ പോലീസ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ഗ്രൂപ്പ് മത്സരങ്ങള്‍ ഇന്ന് രാത്രി 9 മണിക്ക നടക്കുന്ന മത്സരങ്ങളോടെ സമാപിക്കും. സിഐഎസ്എഫ്, സിആര്‍പിഎഫ്, കേരളം, മിസോറാം, പഞ്ചാബ്,ആസാം റൈഫിള്‍സ്, മഹാരാഷ്ട്ര, ബംഗാള്‍, ബിഎസ്എഫ്, ഒഡീഷ തുടങ്ങിയ പത്ത് ടീമുകള്‍ നോക്കൗട്ടിലെത്തി. ബാക്കിയുള്ള ആറു ടീമുകളെ ഇന്ന് രാത്രിയോടെ വ്യക്തമാവും.

ഇന്ന് രാവിലെ നിലമ്പൂരില്‍ നടന്ന മത്സരത്തില്‍ തെലങ്കാനയെ തകര്‍ത്ത്(7-2) എച്ച് ഗ്രൂപ്പ് ചാംപ്യന്മാരായാണ് സിആര്‍പിഎഫ് പ്രീക്വാര്‍ട്ടറിലെത്തിയത്. രണ്ട് പോയിന്റ് മാത്രമേ നേടിയുള്ളൂവെങ്കിലും രണ്ടാം സ്ഥാനക്കാരായി ബംഗാളും പ്രീക്വാര്‍ട്ടറിലെത്തി. ഗ്രൂപ്പ്എയില്‍ നിന്നും ബിഎസ്എഫും ഒഡീഷയും പ്രീക്വാര്‍ട്ടറില്‍ കടന്നു. ഇരുവരും രാവിലെ നടന്ന മത്സരത്തില്‍ ഗോള്‍ രഹിത സമനിലപാലിച്ചു.

ഗ്രൂപ്പ് ബിയില്‍ നിന്നും പഞ്ചാബ് കടമ്പ കടന്നിട്ടുണ്ട്. ഇന്ന് മൂന്ന് മണിക്ക ജാര്‍ഖണ്ഡ്-ഡല്‍ഹി മത്സരത്തിലെ വിജയികള്‍ രണ്ടാമത്തെ ടീമായി പ്രീക്വാര്‍ട്ടറിലെത്തും. സിയിലെ ടീമുകളെ ഇന്ന് രാത്രി ഒമ്പതിന് അറിയാം. എസ്എസ്ബി മണിപ്പൂരിനെ തോല്‍പിച്ചാല്‍ എസ്എസ്ബി പ്രീക്വാര്‍ട്ടറിലെത്താം. ചത്തീസ്ഗഡിനെ തോല്‍പിച്ചാല്‍ മേഘാലയയും എത്തും. മണിപ്പൂരിന് പോയിന്റൊന്നുമില്ല.

പൂള്‍ ഡിയില്‍ നിന്നും മിസോറാമും ആസാം റൈഫിള്‍സും പ്രീക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. ഇന്ന് ആസാം റൈഫിള്‍സ് മിസോറാമുമായി പരാജയപ്പെട്ടാലും നാലു പോയിന്റുമായി പ്രീക്വാര്‍ട്ടര്‍ കളിക്കാം. അഞ്ച് മണിക്ക് നടക്കുന്ന ഗുജറാത്ത്-മധ്യപ്രദേശ് മത്സരം അപ്രസക്തമാണ്.

ഗ്രൂപ്പ് ഇയില്‍ നിന്നാണ് ആറു പോയിന്റോടെ കേരളവും അഞ്ചു പോയിന്റോടെ മഹാരാഷ്ട്രയും പ്രീക്വാര്‍ട്ടറിലെത്തിയത്. ഇന്ന് നടക്കുന്ന കേരള -മഹാരാഷ്ട്രാ മത്സരത്തിലെ വിജയികള്‍ ഗ്രൂപ്പ് ചാംപ്യന്മാരാവും. സമനിലയായാല്‍ കേരളമാവും ഗ്രൂപ്പിലെ മുമ്പന്‍മാര്‍. പരാജയപ്പെട്ടാല്‍ മഹാരാഷ്ട്രയും. ഗ്രൂപ്പ് എഫില്‍ നിന്നാണ് സിഐഎസ്എഫ് ആറുപോയിന്റോടെ പ്രീക്വാര്‍ട്ടറിലെത്തിയത്. നാലു പോയിന്റുള്ള ത്രിപുര ഇന്ന് 3ന് ചണ്ഡിഗഡുമായുള്ള മത്സരത്തില്‍ വിജയിച്ചാല്‍ ആറു പോയിന്റോടെ നോക്കൗട്ടില്‍ കടക്കും. അതേ സമയം ഇന്ന് ജമ്മു കശ്മീര്‍ സിഐഎസ്എഫിനെ വന്‍ സ്‌കോറിന് തോല്‍പിക്കുകയും ത്രിപുര പരാജയപ്പെടുകയും ചെയ്താല്‍ കാശ്മീര്‍ പ്രീക്വാര്‍ട്ടറിലെത്തും.

ഗ്രൂപ്പ് ജിയില്‍ ഇന്ന് തമിഴ്‌നാട്-ഗോവ മത്സരം നിര്‍ണായകമാണ്. തമിഴ്‌നാടിന് സമനില മതി. ഗോവക്ക് ജയം നിര്‍ബന്ധമാണ്. അരുണാചല്‍ പ്രദേശിന് ഇന്ന് പോണ്ടിച്ചേരിയുമായി സമനില ലഭിച്ചാലും ആറുപോയിന്റുമായി പ്രീക്വാര്‍ട്ടറിലെത്താം. അതേസമയം തമിഴ്‌നാട് പരാജയപ്പെട്ടാല്‍ പുറത്താവും. പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഞായറാഴ്ച നിലമ്പൂരിലും ക്ലാരിയിലും പാണ്ടിക്കാടും മലപ്പുറത്തും നടക്കും. നാളെ മത്സരമില്ല.

Previous articleതാരങ്ങൾക്ക് ആത്മാർത്ഥത ഇല്ല, കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളെ വിമർശിച്ച് പരിശീലകൻ
Next articleഒളവണ്ണ സെമിയിൽ ഫിഫാ മഞ്ചേരി ഇന്ന് സൂപ്പർ സ്റ്റുഡിയോക്ക് എതിരെ