ഖത്തർ ലോകകപ്പ് കളിക്കാൻ താൻ ഉണ്ടാകും എന്ന് ഇബ്രാഹിമോവിച്

20210323 131943
- Advertisement -

ഇന്റർനാഷണൽ ഫുട്ബോളിലേക്ക് തിരികെ എത്തിയ ഇബ്രഹിമോവിച് താൻ ഖത്തർ ലോകകപ്പ് വരെ സ്വീഡൻ ടീമിനൊപ്പം ഉണ്ടാകും എന്ന് പറഞ്ഞു. 2016ൽ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച ഇബ്രഹിമോവിച് കഴിഞ്ഞ ആഴ്ചയാണ് അന്താരാഷ്ട്ര ഫുട്ബോളിലേക്ക് തിരികെ വരുകയാണ് എന്ന് പ്രഖ്യാപിച്ചത്. ഇന്നലെ സ്വീഡൻ ദേശീയ ടീം പരിശീലകനൊപ്പം മാധ്യമങ്ങളെ കണ്ട ഇബ്ര ഈ തിരിച്ചുവരവ് താൻ ആഗ്രഹിച്ചതാണ് എന്ന് പറഞ്ഞു.

ലോകകപ്പ് യോഗ്യത മത്സരങ്ങളും യൂറോ കപ്പും ആണ് തന്റെ ലക്ഷ്യം എങ്കിലും ഖത്തർ ലോകകപ്പ് വരെ താൻ ഉണ്ടാകും എന്ന് ഇബ്ര പറഞ്ഞു. ഖത്തർ ലോകകപ്പ് നടക്കുന്ന സമയത്ത് ഇബ്രയ്ക്ക് 41 വയസ്സുണ്ടാകും. എന്നാലും താൻ ദിവസം കഴിയും തോറും താൻ ചെറുപ്പമായി വരികയാണ് എന്ന് ഇബ്ര പറഞ്ഞു. തന്റെ ഇപ്പോഴത്തെ അവസ്ഥ വെച്ച് ലോകകപ്പ് വരെ കളിക്കാൻ ആകും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

Advertisement