എ എഫ് സി കപ്പിൽ ഇന്ന് മോഹൻ ബഗാനും ബെംഗളൂരു എഫ് സിയും നേർക്കുനേർ

Img 20210817 225042

ഇന്ന് എ എഫ് സി കപ്പിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ആരംഭിക്കുകയാണ്. ഇന്ന് മാൽഡീവ്സിൽ നടക്കുന്ന ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തിൽ നേർക്കുനേർ വരുന്നത് ബെംഗളൂരു എഫ് സിയും എ ടി കെ മോഹൻ ബഗാനുമാണ്. രണ്ട് ദിവസം മുമ്പ് പ്ലേ ഓഫിൽ മാൽഡീവ്സ് ക്ലബായ ഈഗിൾസിനെ പരാജയപ്പെടുത്തി കൊണ്ടാണ് ബെംഗളൂരു എഫ് സി ഗ്രൂപ്പ് ഘട്ടത്തിലേക്ക് എത്തിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാമത് എത്തുന്ന ടീം ഇന്റർ സോൺ സെമി ഫൈനലിലേക്ക് യോഗ്യത നേടും.

ബസുന്ദര കിങ്സ്, മസിയ എന്നീ രണ്ട് ക്ലബുകളും കൂടെ എ എഫ് സി കപ്പിൽ ഗ്രൂപ്പ് ഡിയിൽ ഉണ്ട്. എ ടി കെ മോഹൻ ബഗാൻ മികച്ച സ്ക്വാഡുമായാണ് മാൽഡീവ്സിൽ എത്തിയിരിക്കുന്നത്. റോയ് കൃഷ്ണ, വില്യംസ്, ഹ്യൂഗോ ബൗമസ്, മക്ഹഗ് എന്നിവരാണ് വിദേശ താരങ്ങളായി മോഹൻ ബഗാനിൽ ഉള്ളത്. ഹ്യൂഗോ ബൗമസിന്റെ മോഹൻ ബഗാനായുള്ള അരങ്ങേറ്റം ഇന്ന് കാണാം. ഇന്ന് വൈകിട്ട് 4.30നാണ് മത്സരം നടക്കുന്നത്. കളി തത്സമയം ഹോട്സ്റ്റാറിലും സ്റ്റാർ സ്പോർട്സിലും കാണാം.

Previous articleബാബര്‍ അസം മികച്ച രീതിയിലാണ് പാക്കിസ്ഥാനെ ജമൈക്കയിൽ നയിച്ചത്
Next articleഇംഗ്ലണ്ടിന്റെ ടോപ് ഓര്‍ഡര്‍ മാറണം, ഈ ഫോമിലുള്ള ബേണ്‍സിനെയും സിബ്ലേയെയും കൊണ്ട് ഇനിയും മുന്നോട്ട് പോകാനാകില്ല – മൈക്കൽ വോൺ