Site icon Fanport

പ്രവാസി മലയാളി ആയ സയിദ് ബിൻ വലീദ് ഇനി കേരള ബ്ലാസ്റ്റേഴ്സ് മിഡ്ഫീൽഡിൽ

അടുത്ത സീസണായി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിലേക്ക് ഒരു ഗംഭീര ടാലന്റ് കൂടെ എത്തുന്നു. പ്രവാസി മലയാളിക്ക് പരിചിതനായ സയിദ് ബിൻ വലീദ് ആണ് കേരള ബ്ലാസ്റ്റേഴ്സുമായി കരാറിൽ എത്തിയിരിക്കുന്നത്. കോഴിക്കോട് സ്വദേശിയാ സയീദ് യു എ ഇയിൽ അറിയപ്പെടുന്ന ഫുട്ബോൾ താരമാണ്. മധ്യനിര താരമായ സയീദിന് 17 വയസ്സു മാത്രമെ പ്രായമുള്ളൂ.

മധ്യനിരയിലും വിംഗിലും കളിക്കുന്ന താരം അറ്റാക്കിംഗ് മൈൻഡഡ് കളിക്കാരനാണ്. സഹൽ അബ്ദുൽ സമദിന് മിഡ്ഫീൽഡിൽ ഒരു മികച്ച പങ്കാളി ആയിരിക്കും സയിദ്. മുമ്പ് ഇന്ത്യയുടെ അണ്ടർ 17 ലോകകപ്പ് ടീമിന്റെ പ്രാഥമിക ക്യാമ്പിൽ സെയ്സ് ഉണ്ടായിരുന്നു. യു എ ഇയിലെ Dua Laliga HPC U18 കളിച്ചിട്ടുണ്ട്. കോഴിക്കോട് ആണ് ജനിച്ചത് എങ്കിലും സെയ്ദ് വളർന്നത് ഒക്കെ വിദേശത്താണ്.

അബുദാബി മാഞ്ചസ്റ്റർ യുണൈറ്റഡ് സ്കൂളിൽ പഠിച്ച് സെയ്ദ്, അൽ ഇത്തിഹാദ് സ്പോർട്സ് അക്കാദമിയിലും അൽ ജസീറ എഫ് സിയിലും മുമ്പ് കളിച്ചിട്ടുണ്ട്.

Exit mobile version