Site icon Fanport

ഹക്കിം സിയാച് അയാക്‌സ് വിടും, സ്വന്തമാക്കാനൊരുങ്ങി വമ്പൻ ക്ലബ്ബ്കൾ

അയാക്‌സ് താരം ഹക്കിം സിയാച് ഈ സീസൺ അവസാനത്തോടെ ക്ലബ്ബ് വിടുമെന്ന് ഉറപ്പായി. ക്ലബ്ബ് പ്രസിഡന്റ് മാർക് ഓവർമാർസ് ആണ് ഇക്കാര്യം സ്ഥിതീകരിച്ചത്. അയാക്സിനെ ഈ സീസണിൽ ഡച് ലീഗ് ജേതാക്കൾ ആക്കുന്നതിലും ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ എത്തിക്കുന്നതിലും നിർണായക പങ്ക് വഹിച്ചത് സിയാച് ആയിരുന്നു.

26 വയസുകാരനായ താരം മൊറോക്കോ ദേശീയ ടീം അംഗമാണ്. ഈ സീസണിൽ 21 ഗോളുകളും 24 അസിസ്റ്റുകളും താരം ഡച് ചാംപ്യന്മാർക്കായി നേടിയിട്ടുണ്ട്. താരത്തെ വിൽക്കാൻ അയാക്‌സ് ഒരുക്കമാണെന്ന് വ്യക്തമായതോടെ താരത്തെ സ്വന്തമാക്കാൻ യൂറോപ്പിലെ വമ്പൻ ക്ലബ്ബ്കൾ എത്തുമെന്ന് ഉറപ്പാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ, ആഴ്സണൽ, ബൊറൂസിയ ഡോർട്ട്മുണ്ട് എന്നിവർ തരത്തിനായി പണം മുടക്കാൻ തയ്യാറായേക്കും എന്നാണ് റിപ്പോർട്ടുകൾ.

Exit mobile version